Webdunia - Bharat's app for daily news and videos

Install App

World Mosquito Day: കൊതുകുകള്‍ക്ക് വേണ്ടി ഒരു ദിവസമോ, ലോക കൊതുക് ദിനത്തിന്റെ പ്രാധാന്യമെന്ത്

അഭിറാം മനോഹർ
ചൊവ്വ, 19 ഓഗസ്റ്റ് 2025 (20:50 IST)
ഓഗസ്റ്റ് ഇരുപതാം തീയതി ലോക കൊതുക് ദിനം (World Mosquito Day) ആയി ആചരിക്കപ്പെടുന്നു. 1897-ല്‍ ബ്രിട്ടീഷ് വൈദ്യനായ സര്‍ റോണാള്‍ഡ് റോസ് നടത്തിയ മഹത്തായ ഗവേഷണത്തെ അനുസ്മരിപ്പിക്കുന്നതിനായാണ് ഈ ദിനാചരണം. മനുഷ്യരില്‍ മലേറിയ പകരുന്നത് സ്ത്രീ കൊതുകുകള്‍ വഴിയാണെന്ന റൊണാള്‍ഡ് റോസിന്റെ കണ്ടുപിടുത്തം ആരോഗ്യരംഗത്ത് അലിയ വഴിത്തിരിവ് സൃഷ്ടിച്ച കണ്ടെത്തലായിരുന്നു. മലേറിയക്കെതിരായ പോരാട്ടത്തില്‍ ഈ കണ്ടെത്തല്‍ വലിയ വഴികാട്ടിയായി മാറിയിരുന്നു.
 
ഇന്ന് ലോകം മുന്നോട്ട് കുതിക്കുമ്പോള്‍ മലേറിയയ്ക്ക് പുറമെ ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ,മഞ്ഞപ്പനി, സിക്കാ വൈറസ് തുടങ്ങി അനവധി രോഗങ്ങളാണ് കൊതുകുകള്‍ വഴി പകരുന്നത്. ഇത് ലോകമെമ്പാടും പ്രതിവര്‍ഷം അനേകലക്ഷം ആളുകളുടെ മരണത്തിന് കാരണമാകുന്നു. അതിനാല്‍ തന്നെ കൊതുകുകളെ ഇല്ലാതെയാക്കുക, കൊതുക് വഴി പടരുന്ന രോഗങ്ങളെ നിയന്ത്രിക്കുക എന്നിവയാണ് ലോക കൊതുക് നിയന്ത്രണ ദിനത്തിന്റെ പ്രധാനലക്ഷ്യങ്ങള്‍. ആരോഗ്യസംഘടനകളും സര്‍ക്കാരുകളും ഈ ദിനത്തില്‍ നിരവധി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വീടുകളിലും ചുറ്റുപാടുകളിലും ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യവും പ്രതിരോധ മരുന്നുകളുടെ ഉപയോഗവും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നു. ശാസ്ത്രീയമായ ഒരു കണ്ടുപിടുത്തത്തിന്റെ ഓര്‍മയ്ക്കായി മാത്രമല്ല, പകരം ആരോഗ്യസംരക്ഷണത്തിനായി ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യകതയും കൊതുക് ദിനം ഓര്‍മ്മപ്പെടുത്തുന്നു,
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

അടുത്ത ലേഖനം
Show comments