Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദീപാവലി സ്‌പെഷ്യൽ പൈനാപ്പിള്‍ ബര്‍ഫി

ദീപാവലി സ്‌പെഷ്യൽ പൈനാപ്പിള്‍ ബര്‍ഫി

ദീപാവലി സ്‌പെഷ്യൽ പൈനാപ്പിള്‍ ബര്‍ഫി
, ശനി, 27 ഒക്‌ടോബര്‍ 2018 (15:19 IST)
നരകാസുര വധം കഴിഞ്ഞെത്തുന്ന ശ്രീകൃഷ്ണനെ ദീപങ്ങള്‍ തെളിയിച്ചു വരവേറ്റുവെന്നതുള്‍പ്പെടെ ദീപാവലി ആഘോഷത്തിന് പിന്നില്‍ ഒട്ടേറെ ഐതീഹ്യങ്ങളുണ്ട്. ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് പൈനാപ്പിള്‍ ബര്‍ഫി​. അത് നമുക്ക് കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ നിന്ന് തന്നെ നമുക്ക് തയ്യാറാക്കാം. 
 
പൈനാപ്പിള്‍ ബര്‍ഫി  എങ്ങനെ തയ്യാറാക്കം എന്ന് നോക്കാം...
 
ചേരുവകൾ‍:
 
പൈനാപ്പിള്‍ ജ്യൂസ് കട്ടിയുള്ളത്  രണ്ട് ഗ്‌ളാസ്  
പഞ്ചസാര  500 ഗ്രാം 
കടലപ്പൊടി  ഒരുകപ്പ് 
പശുനെയ്യ്  2 ടേബിള്‍ സ്പൂണ്‍ 
നെയ്യ് 100 ഗ്രാം
 
തയ്യാറാക്കുന്നവിധം:
 
അടിപരന്ന കട്ടിയുള്ള പാത്രത്തില്‍ പഞ്ചസാര പൈനാപ്പിള്‍ ജ്യൂെസാഴിച്ച് തിളപ്പിക്കുക. കടലപ്പൊടി നന്നായി കട്ടയുടച്ചതിനുശേഷം തരിച്ച് മാറ്റിവെക്കുക. പഞ്ചസാര രണ്ട് നൂല്‍ മൂപ്പായാല്‍ അതിലേക്ക് നേരത്തേ തരിച്ച് മാറ്റിവെച്ച കടലപ്പൊടി ചേര്‍ത്ത് കട്ടയാകാതെ തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. പിന്നീട് നെയ്യ് ചേര്‍ത്തിളക്കി കട്ടിയായി വന്നാല്‍ പശുനെയ്യ് ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നിറക്കി നെയ്യ് പുരട്ടിയ പരന്ന പാത്രത്തിലൊഴിച്ച് ചൂടാറിയാല്‍ ഇഷ്ടാനുസരണം മുറിച്ചെടുക്കാം. അതില്‍ ബദാം, അണ്ടിപ്പരിപ്പ്, ചെറീസ് എന്നിവ ചെറുതായി അരിഞ്ഞത് നിരത്തി അലങ്കരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീപാവലി സ്‌പെഷ്യൽ അവൽ വിളയിച്ചത്