Publish Date: Thu, 07 Mar 2019 (19:54 IST)
Updated Date: Thu, 07 Mar 2019 (20:01 IST)
ചോദ്യം: വല്ലാത്ത ഒരു വിഷമസ്ഥിതിയിലാണ് ഞാന്‍. എനിക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വിവാഹിതരാകാന്‍ കഴിഞ്ഞില്ല. പിന്നീട് ഞങ്ങള്‍ രണ്ടുപേരും വേറെ വേറെ വിവാഹം കഴിച്ചു. എന്‍റെ ഭാര്യ നല്ല സ്നേഹമുള്ളവളാണ്. അവളുമായി നല്ല രീതിയില്‍ ദാമ്പത്യബന്ധം തുടരുന്നു. അതിനിടെ, ഈയിടെ ഞാന്‍ എന്‍റെ കാമുകിയെ വീണ്ടും കണ്ടുമുട്ടി. അവള്‍ക്ക് അവളുടെ ഭര്‍ത്താവുമായി എന്തൊക്കെയോ പ്രശ്നങ്ങള്‍. അവളെ ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയ ഞാന്‍ ഒരു പ്രത്യേക നിമിഷത്തില്‍ അവളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് ഇത് പതിവ് സംഭവമായി. എന്നാല്‍ ഈയിടെയായി കാമുകി എന്നോട് അകലം പാലിക്കുന്നു. ലൈംഗികബന്ധത്തിന് അവള്‍ വഴങ്ങുന്നില്ല. ഭര്‍ത്താവുമായി അവള്‍ ഇപ്പോള്‍ നല്ല ബന്ധത്തിലാണെന്നും ഇനി തമ്മില്‍ കാണരുതെന്നുമാണ് അവള്‍ ഇപ്പോള്‍ എന്നോട് പറയുന്നത്. എനിക്ക് പക്ഷേ കാമുകിയെ മറക്കാന്‍ പറ്റുന്നില്ല. ഭാര്യയുമായി നല്ല രീതിയില്‍ ബന്ധം തുടരുകയും വേണം. എന്താണ് ഞാന്‍ ചെയ്യേണ്ടത്?
ഉത്തരം: നിങ്ങളുടെ കാമുകിയുടെ നിലപാട് തന്നെയാണ് ശരി. ഒരു പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ ബന്ധം പുലര്‍ത്തി. അത് ആ സമയത്ത് അവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ അവരുടെ ദാമ്പത്യജീവിതം തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇനി നിങ്ങള്‍ അവരുമായി ബന്ധം തുടരാന്‍ ശ്രമിച്ചാല്‍ അവരുടെ ദാമ്പത്യം തകരും. അവര്‍ക്ക് ഒരു വൈവാഹിക ജീവിതം കൊടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുകയുമില്ല.
നിങ്ങളെ സ്നേഹിക്കുന്ന ഒരു ഭാര്യയുള്ളപ്പോള്‍ മറ്റുള്ളവരെക്കുറിച്ച് ഓര്‍ത്ത് എന്തിന് വിഷമിക്കണം? ഭാര്യയെ കൂടുതല്‍ സ്നേഹിക്കൂ. കാമുകിയോട് കുറച്ചെങ്കിലും സ്നേഹമുണ്ടെങ്കില്‍ അവരുടെ ജീവിതത്തില്‍ ഇനി ഇടപെടാതിരിക്കൂ...