Publish Date: Wed, 06 Mar 2019 (19:32 IST)
Updated Date: Wed, 06 Mar 2019 (19:36 IST)
കാമുകിയെ യാത്രയാക്കാൻ പർദ്ദയണിഞ്ഞ് വിമാനത്താവളത്തിൽ പ്രവേശിക്കാന്‍ ശ്രമിച്ച യുവാവ് പിടിയിലായി. തൃശൂർ സ്വദേശിയായ യുവാവാണ് നെടുമ്പാശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. സംഭവത്തിന്റെ സത്യാവസ്ഥയറിഞ്ഞ സുരക്ഷ ജീവനക്കാര്‍ യുവാവിനെ പിന്നീട് വിട്ടയച്ചു.
കഴിഞ്ഞ കഴിഞ്ഞ ദിവസമാണ് തൃശൂർ സ്വദേശിനിയായ 23കാരി എമിറേറ്റ്സ് വിമാനത്തിൽ ദുബായിലേക്ക് പോകാന്‍ എത്തിയത്. യുവതിക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നതിനാല്‍ ഇവരറിയാതെ കാമുകിയെ യാത്രയാക്കാൻ പർദ്ദയണിഞ്ഞതാണ് യുവാവിന് വിനയായത്.
വിമാനത്താവളത്തിലെ പാർക്കിംഗ് ഏരിയയിലെ ആളൊഴിഞ്ഞ സ്ഥലത്തു വാഹനം നിര്‍ത്തിയ ശേഷ യുവാവ് പർദ്ദയണിഞ്ഞു. സമീപമുണ്ടായിരുന്ന ഡ്രൈവർമാര്‍ ഇക്കാര്യം ശ്രദ്ധിക്കുകയും യുവാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ സുരക്ഷ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്‌തു.
കാറിൽ നിന്നും പർദ്ദയണിഞ്ഞ് യുവാവ് പുറത്തിറങ്ങിയതോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വളയുകയും ഇയാളെ കസ്‌റ്റഡിയില്‍ എടുക്കുകയും ചെയ്‌തു. വിശദമായ ചോദ്യം ചെയ്യലിലാണ് യുവാവ് പർദ്ദയണിഞ്ഞതിന് പിന്നിലെ ഉദ്ദേശം ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.
പെൺകുട്ടിയുടെ വീട്ടുകാരെ ബന്ധപ്പെട്ട് വിവരം തിരക്കിയപ്പോൾ സംഭവം സത്യമാണെന്ന് ജീവനക്കാര്‍ക്ക് ബോധ്യമായി. ഇയാൾക്കെതിരെ പരാതി നൽകാൻ ഇവർ തയ്യാറാകാത്തതിനാൽ പൊലീസിന് കൈമാറാനോ കേസെടുക്കാനോ കഴിഞ്ഞില്ല. പിന്നീട് യുവാവിനെ താക്കീത് നൽകി വിട്ടയച്ചു.