Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരാട് കോഹ്‌ലി മാൻഡ്രേക്ക് ആയ കഥ!

അടുത്തത് ബ്രസീൽ?

വിരാട് കോഹ്‌ലി മാൻഡ്രേക്ക് ആയ കഥ!
, തിങ്കള്‍, 2 ജൂലൈ 2018 (12:25 IST)
ലോകം ഫുട്ബോൾ ആരവത്തിലാണ്. തങ്ങളുടെ ഇഷ്ട ടീം ജയിക്കുന്നതിനായി നേർച്ചകളും വഴിപാടും അർപ്പിച്ച് കാത്തിരിക്കുന്നവർ ഇങ്ങ് കേരളത്തിലുമുണ്ട്. കേരളാത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ള ടീമുകൾ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, സ്പെയിൻ എന്നിവയാണ്. 
 
webdunia
ഇതിൽ ഓരോ കളി അവസാനിക്കുമ്പോൾ ഓരോരുത്തരായി പുറത്തുപോയ കാഴ്ചയാണ് കാണുന്നത്. ഇനി ബ്രസീൽ മാത്രം. ഇന്നലത്തെ കളിയിൽ 4-3ന് സ്പെയിനെ റഷ്യ തോൽ‌പ്പിച്ചു. ഇഷ്ട ടീം തോറ്റിരിക്കുമ്പോഴും ട്രോൾ ഉണ്ടാക്കുന്ന തിരക്കിലാണ് ട്രോളർമാർ.
 
webdunia
ഇതിൽ ഏറ്റവും അധികം വൈറലാകുന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയെ ഉൾപ്പെടുത്തിയുള്ള ട്രോളാണ്. തുടക്കത്തിൽ തന്റെ ഇഷ്ട ടീമുകൾ എന്ന് പറഞ്ഞ് വീരു ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. യഥാക്രമം അർജന്റീന, പോർച്ചുഗൽ, സ്പെയിൻ എന്നിങ്ങനെയായിരുന്നു അത്. ഈ ക്രമമനുസരിച്ച് തന്നെയാണ് ഈ മൂന്ന് ടീമുകളും ലോകകപ്പിൽ നിന്നും പുറത്തായത് എന്നതാണ് അമ്പരപ്പിക്കുന്ന വസ്തുത. ഇപ്പോൾ ബ്രസീലിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് വിരാട്. ഇനി പുറത്തുപോകുന്നത് ബ്രസീലാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അർജന്റീനയുടെ തോൽ‌വിക്ക് പിന്നിലെ 3 കാരണങ്ങൾ...