ആരാധകര്‍ സന്തോഷത്തില്‍; ലോകകപ്പ് സ്വന്തമാക്കാതെ വിരമിക്കില്ലെന്ന് മെസി
ആരാധകര്‍ സന്തോഷത്തില്‍; ലോകകപ്പ് സ്വന്തമാക്കാതെ വിരമിക്കില്ലെന്ന് മെസി
Publish Date: Mon, 25 Jun 2018 (19:45 IST)
Updated Date: Mon, 25 Jun 2018 (19:47 IST)
ലോകകപ്പ് സ്വന്തമാക്കാതെ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കില്ലെന്ന് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി.
എല്ലാ അര്‍ജന്റീനക്കാരുടെയും ആഗ്രഹമാണ് ലോകകപ്പ് സ്വന്തമാക്കുക എന്നത്. ഞാനും ആ സ്വപ്‌നം നേടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഏന്റെ ഏറ്റവും വലിയ സ്വപ്‌നമാണതെന്നും മെസി പറഞ്ഞു.
ഐസ്‌ലന്‍ഡിനെതിരെ സമനിലയും ക്രൊയേഷ്യക്കെതിരെ തോല്‍വിയും ഏറ്റുവാങ്ങേണ്ടി വന്ന അര്‍ജന്റീനയുടെ ലോകകപ്പിലെ മുന്നോട്ടുള്ള പോക്ക് നൈജീരിയക്കെതിരായ അവസാന മത്സരത്തിലെ ഫലം പോലെയാകും.
രണ്ടു മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് മെസിക്കും സംഘത്തിനുമുള്ളത്.