Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാംപോളി അകത്തോ പുറത്തോ ?; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമാ‍യി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

സാംപോളി അകത്തോ പുറത്തോ ?; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമാ‍യി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

football association
മോസ്‌കോ , വെള്ളി, 22 ജൂണ്‍ 2018 (20:09 IST)
ലോകകപ്പില്‍ ക്രൊയേഷ്യയ്‌ക്കെതിരെ കടുത്ത തോല്‍‌വി രുചിച്ചുവെങ്കിലും പരിശീലകനെ മാറ്റില്ലെന്ന്  അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍. പരിശീലകന്‍ സാംപോളിയെ മാനേജ്മെന്റ് പുറത്താക്കുമെന്ന വാര്‍ത്തകള്‍ തള്ളിക്കൊണ്ടാണ് അധികൃതര്‍ രംഗത്തുവന്നത്.

സാംപാളിയെ പുറത്താക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഇതു സംബന്ധിച്ച യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

ഐസ്‌ലന്‍ഡിനോട് സമനില ഏറ്റുവാങ്ങിയതിനു പിന്നാലെ ക്രൊയേഷ്യയ്‌ക്കെതിരെ മൂന്ന് പൂജ്യത്തിന്റെ നാണം കെട്ട തോല്‍‌വി ഏറ്റുവാങ്ങിയതിന് പിന്നാലെ സാംപോളിക്കെതിരെ സെര്‍ജിയോ അഗ്യെറോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നടിച്ചിരുന്നു.

അര്‍ജന്റീന താരങ്ങള്‍ സാംപോളിക്കെതിരെ ടീം യോഗത്തില്‍ സംസാരിച്ചെന്നും കോച്ചിനെതിരെയുള്ള യോഗങ്ങള്‍ താരങ്ങള്‍ നടത്തിയെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്ത. ഇവ തള്ളിക്കൊണ്ടാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ രംഗത്തുവന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഞ്ചുറി ടൈമില്‍ കോസ്‌റ്റോറിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്ത് കുട്ടിന്യോയും നെയ്‌മറും; ബ്രസീലിന് തകര്‍പ്പന്‍ ജയം