Select Your Language

Notifications

webdunia
webdunia
webdunia
webdunia

അര്‍ജന്റീന എട്ടുനിലയില്‍ പൊട്ടിയതോടെ ട്രോളുകളുടെ കുത്തൊഴുക്ക്; കലിപ്പന്‍ പ്രതികരണവുമായി എംഎം മണി

അര്‍ജന്റീന എട്ടുനിലയില്‍ പൊട്ടിയതോടെ ട്രോളുകളുടെ കുത്തൊഴുക്ക്; കലിപ്പന്‍ പ്രതികരണവുമായി എംഎം മണി

mm mani
ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിക്കുന്നതിന് മുമ്പ് അര്‍ജന്റീന ടീമിനെ പിന്തുണച്ച് രംഗത്തുണ്ടായിരുന്ന വ്യക്തിയാണ് വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി.

ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിൽ ലയണല്‍ മെസിയും സംഘവും കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ എംഎം മണിക്കെതിരെയുള്ള നിരവധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

ഇതോടെ നയം വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് മന്ത്രി. “ ഇതിലും വലിയ പരാജയങ്ങളെ അതിജീവിച്ച ചരിത്രം ഉണ്ട്.... പരാജയങ്ങളിൽ ചങ്കിടിപ്പ് നിലയ്ക്കും എന്ന് വെറുതെ ആരും ധരിക്കരുത് ”- എന്നാണ് അദ്ദേഹം ഫേസ്‌ബുക്കില്‍ കുറിച്ചത്. മെസിയുടെ ചിത്രത്തിനൊപ്പമായിരുന്നു മന്ത്രിയുടെ കമന്റ്.

“അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും“- എന്നാണ് ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് മുമ്പ് മണി തന്റെ ഫേസ്‌ബുക്ക് പോസ്‌റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാഹുൽ ഗാന്ധി മന്ദബുദ്ധിയെന്ന് ബി ജെ പി ദേശിയ ജനറൽ സെക്രട്ടറി