Publish Date: Wed, 27 Jun 2018 (14:36 IST)
Updated Date: Wed, 27 Jun 2018 (14:37 IST)
നൈജീരിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ വമ്പൻ ജയം നേടി പ്രീക്വാർട്ടറിലേക്ക് കയറിയ അർജന്റീനയെ ഏറ്റെടുത്ത് ലോകജനത. ലോകമെമ്പാടുമുള്ള അർജന്റീനിയൻ ആരാധകരുടെ പ്രാർത്ഥനയുടെ ഫലമായിരുന്നു ഇന്നലത്തെ ജയം.
ജയം നേടി പ്രീക്വാർട്ടറിലേക്ക് കടന്ന ടീം ആഹ്ലാദത്തിലാണ്. ജയത്തിനു കൂടെ നിന്ന ആരാധകർക്ക് നന്ദി അറിയിക്കുകയാണ് ലയണൽ മെസി. മത്സരശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇതിഹാസം താരം.
ദൈവം അര്‍ജന്റീനക്കൊപ്പമുണ്ടായിരുന്നെന്നും അദ്ദേഹം ഞങ്ങളെ തോല്‍ക്കാന്‍ അനുവദിച്ചില്ലെന്നും മെസി പറഞ്ഞു. അവസാന നിമിഷത്തില്‍ നേടിയ ഇത്തരമൊരു വിജയത്തിന് സന്തോഷം ഏറെയാണെന്നും മെസി മത്സരശേഷം പറഞ്ഞു.
അര്‍ജന്റീനയോടൊപ്പം നില്‍ക്കുകയും അര്‍ജന്റീനക്കു വേണ്ടി ത്യാഗം സഹിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ചെയ്തു മെസി.
അവസാന ഗ്രൂപ്പ് മത്സരത്തില്‍ നൈജീരിയക്കെതിരെ അര്‍ജന്റീന വിജയിക്കുകയും ഐസ്ലന്‍ഡ് ക്രൊയേഷ്യയോട് തോല്‍ക്കുകയും ചെയ്തതോടെയാണ് അര്‍ജന്റീന രണ്ടാം സ്ഥാനക്കാരായി പ്രീക്വാർട്ടറിലേക്ക് കയറിയത്. സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ ഫ്രാന്‍സാണ് അര്‍ജന്റീനക്ക് ക്വാര്‍ട്ടര്‍ ഫൈനലിലെ എതിരാളികള്‍.