ഒടുവിൽ ആരാധകരുടെ പ്രതീക്ഷകളെല്ലാം അവസാനിപ്പിച്ച് ബ്രസീലും ലോകകപ്പിൽ നിന്നും പുറത്തായി. കണ്ണീരോടെയായിരുന്നു മടക്കം. കളി തുടങ്ങിയപ്പോൾ തന്നെ ബ്രസീൽ പതറുകയായിരുന്നു. ബെൽജിയത്തിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ പുറത്തായത്.
ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ വഴങ്ങിയ ബ്രസീല്‍ ബെല്‍ജിയത്തിനെതിരേ പതറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. സെല്‍ഫ് ഗോളിലൂടെ ആദ്യ ഗോളും കെവിന്‍ ഡി ബ്രുയ്‌ന്റെ രണ്ടാം ഗോളുമാണ് ബ്രസീലിനെ പരാജയത്തിലേക്ക് എത്തിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ ബെൽജിയത്തിനോട് തോറ്റത്.
ബെൽജിയത്തിനോട് പൊരുതി തോറ്റ് മടങ്ങുമ്പോൾ റഷ്യയിൽ കാലിടറിയ വമ്പൻ പേരുകാർക്കൊപ്പം ചേരുകയാണ് ബ്രസീലും. ബ്രസീൽ മടങ്ങിയതോടെ ഈ ലോകകപ്പ് യൂറോപ്പിന്റേതു മാത്രമായി ചുരുങ്ങുന്നുവെന്നൊരു വിശേഷം കൂടിയുണ്ട്.
ബ്രസീൽ തോറ്റുമടങ്ങിയ ദിനം തന്നെ അതിശക്തരായി ഉയർന്ന് വന്ന മറ്റൊരു ടീം ആണ് ഫ്രാൻസ്. യുറുഗ്വായെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ച ഫ്രാൻസ് സെമിയിൽ കടന്നിരിക്കുകയാണ്.