ബ്രസീലും ഉറുഗ്വായും പുറത്താകേണ്ടവരോ ?; ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം എന്താകും ? - മറഡോണ പറയുന്നു
ബ്രസീലും ഉറുഗ്വായും പുറത്താകേണ്ടവരോ ?; ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഫലം എന്താകും ? - മറഡോണ പറയുന്നു
കരുത്തരായ ഫ്രാന്‍സും ബെല്‍ജിയവും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജയം പ്രവചിക്കുക അസാധ്യമെന്ന് അർജന്റീനൻ ഇതിഹാസം ഡീഗോ മറഡോണ.
ആദ്യ സെമി രണ്ടു ടീമുകളുടെയും തന്ത്രങ്ങള്‍ തമ്മിലുള്ളതാണ്. ഫ്രാൻസ് നൂറുശതമാനം സന്തുലിതമായ ടീമാണെങ്കില്‍ കരുത്തുറ്റ നിരയുമായിട്ടാണ് ബെല്‍ജിയം റഷ്യയില്‍ എത്തിയിരിക്കുന്നത്. മധ്യനിരയില്‍ ഇരു ടീമുകളും അതിശക്തമാണെന്നും മറഡോണ പറയുന്നു.
കഴിഞ്ഞ യൂറോ കപ്പ് ഫൈനലിലേറ്റ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍കൊണ്ടാണ് ഫ്രാന്‍സ് എത്തിയിരിക്കുന്നത്. എന്നാല്‍ ഒരു ലാറ്റിനമേരിക്കന്‍ രാജ്യം ഇല്ലാത്ത സെമിഫൈനൽ എന്നത് തന്നെ വിഷമത്തിലാക്കുന്നുണ്ട്. മികച്ച കളി പുറത്തെടുത്ത ബ്രസീലും ഉറുഗ്വായും തോൽവി അർഹിച്ചിരുന്നില്ലെന്നും മറഡോണ വ്യക്തമാക്കി.
കരുത്തിലും താരമികവിലും ബലാബലം നില്‍ക്കുന്ന ടീമുകള്‍ ആയതിനിനാല്‍ ഇന്നത്തെ മത്സരം പ്രവചനാതീതമാകുമെന്നതില്‍ സംശയമില്ല.
ഫുട്‌ബോള്‍ ചരിത്രത്തില്‍ ഒരു കിരീടം നേടിയിട്ടുള്ളതിനാല്‍ ഫ്രാന്‍സിനെയാണ് സെമിയില്‍ വന്‍ ശക്തിയായി പലരും പരിഗണിക്കുന്നത്. എന്നാല്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വന്തമാക്കാന്‍ കഴിഞ്ഞു എന്നതാണ് ബെല്‍ജിയത്തിന് പ്രതീക്ഷ പകരുന്നത്.
73 ല്‍ 30 തവണയും ബെല്‍ജിയമാണ് വിജയകൊടി നാട്ടിയത്. ഫ്രാന്‍സ് 24 തവണ ജയിച്ചുകയറിയപ്പോള്‍ 19 മത്സരങ്ങള്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. ഈയടുത്ത് നടന്ന പോരാട്ടങ്ങളിലും മുന്‍തൂക്കം ഫ്രാന്‍സിനാണ്. അവസാനം കളിച്ച 11 മത്സരങ്ങളില്‍ അഞ്ച് തവണ ജയിച്ച ഫ്രാന്‍സിനെതിരേ മൂന്ന് തവണയാണ് ബെല്‍ജിയം ജയം കണ്ടത്.