ടോപ്‌ലെസ് സെക്‌സ് സീനില്‍ നെയ്‌മറിന്റെ കാമുകിയും; വൈറലായി വീഡിയോ
ടോപ്‌ലെസ് സെക്‌സ് സീനില്‍ നെയ്‌മറിന്റെ കാമുകിയും
റഷ്യയിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് നെയ്‌മർ വാർത്തകളിൽ ഇടം നേടുമ്പോൾ അദ്ദേഹത്തിന്റെ കാമുകി ബ്രൂണോ ഇന്റർനെറ്റിൽ സംസാരവിഷയമാകുകയാണ്. ബ്രസീലിയന്‍ ടെലിവിഷന്‍ ഷോയില്‍ ടോപ്‌ലെസ് സെക്‌സ് സീനില്‍ അഭിനയിച്ചതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്.
ബ്രസീലില്‍ അത്ര പോപ്പുലര്‍ അല്ലാത്തിരുന്ന 'നത്തിംഗ് റിമെയ്ന്‍സ് ദ് സെയിം' എന്നൊരു ടെലിവിഷന്‍ സീരീസാണിത്. എന്നാൽ നെയ്മറിന്റെ കാമുകിയുടെ ചിത്രം പുറത്തു വന്നതോടെ ഇത് വഞ്ചർച്ചയ്‌ക്ക് വിധേയമായിരിക്കുകയാണ്. നെയ്മറെ ഡെയ്റ്റ് ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പുള്ള ദൃശ്യങ്ങളാണിതെന്ന് ദ് സണ്‍ ദിനപത്രത്തെ ഉദ്ധരിച്ച് ഡെക്കന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്നാൽ നെയ്‌മർ ആരാധകർ എല്ലാം പോസറ്റീവായി കാണുന്നവരാണ്. നെയ്‌മറിന്റെ മനോവീര്യം കെടുത്തുന്നതിനായി ബ്രസീൽ വിരുദ്ധർ മനപ്പൂർവ്വം ചെയ്യുന്നതാണിതെല്ലാം എന്നാണ് അവരുടെ പക്ഷം. അല്ലെങ്കിൽ വർഷങ്ങൾ പഴക്കമുള്ള വീഡിയോ ഇപ്പോൾ പൊങ്ങിവരേണ്ട കാര്യമുണ്ടോ എന്നും നെയ്‌മർ ആരാധകർ ചോദിക്കുന്നു. കഴിഞ്ഞ ജൂണിൽ ഇരുവരും പ്രണയബന്ധം വേർപ്പെടുത്തിയിരുന്നെങ്കിലും വീണ്ടും ഒരുമിക്കുകയായിരുന്നു.