‘എന്നും മമ്മൂട്ടി ഫാൻ’; മനസ് തുറന്ന് വിക്രം

ബുധന്‍, 24 ജൂലൈ 2019 (11:20 IST)
മലയാളത്തിലൂടെയാണ് വിക്രം അഭിനയത്തിലേക്ക് കടന്നത്. ശേഷം തമിഴിലെ തിരക്കുള്ള നടനായി അദ്ദേഹം മാറി. കേരളത്തിലും അദ്ദേഹത്തിനു നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ, താനൊരു മമ്മൂട്ടി ആരാധകനാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ് ചിയാൻ വിക്രം. 
 
ധ്രുവത്തില്‍ അഭിനയിക്കുമ്പോള്‍ ഒരു രംഗത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ ആകര്‍ഷിച്ചത് വിശദീകരിച്ച വിക്രം ഈ പ്രായത്തിലും മമ്മൂട്ടി സൂക്ഷിക്കുന്ന ആകര്‍ഷകത്വത്തെ കുറിച്ചും സംസാരിച്ചു. ധ്രുവത്തിലും സൈന്യത്തിലും മമ്മൂട്ടിക്കൊപ്പം വിക്രം അഭിനയിച്ചിട്ടുണ്ട്. 
 
ഭാര്യ മോഹന്‍ലാല്‍ ഫാനാണെന്നും അതിനാല്‍ മിക്ക ലാലേട്ടന്‍ ചിത്രങ്ങളും കണ്ട് താനും ആരാധകനായി മാറിയിട്ടുണ്ടെന്നും വിക്രം പറയുന്നു. രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത കടാരം കൊണ്ടാന്‍ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം വിവാഹമോചനം എന്നെ തകർത്തു, ലോകം മുഴുവൻ എനിക്കെതിരായി, സുഹൃത്തുക്കൾ ചതിച്ചു; മനസ്സുതുറന്ന് അമലാ പോൾ