'ആർക്കും ക്ഷമിക്കാൻ പറ്റാത്ത ക്രൂരനായ വില്ലനായി അഭിനയിക്കണം' - അതായിരുന്നു തന്റെ ആഗ്രഹമെന്ന് ദുൽഖർ
ആർത്തിയുള്ള നടനാണ് ഞാൻ, കഥാപാത്രങ്ങളോടുള്ള ആർത്തി: ദുൽഖർ സൽമാൻ പറയുന്നു
യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ നായകനായ സോളോ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണവുമായി മുന്നേറുകയാണ്. നാല് കഥകൾ അടങ്ങിയ സോളോയിൽ നാല് വ്യത്യസ്ത കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചിരിക്കുന്നത്.
മൂന്ന് കഥകളിൽ നായകനാവുകയും നാലാമത്തെ കഥയിൽ നായകനായ വില്ലനായും ദുൽഖർ എത്തുന്നു. ആർക്കും ക്ഷമിക്കാൻ കഴിയാത്ത ഒരു ക്രൂരനായ വില്ലനായി അഭിനയിക്കുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്നും സോളോയിലൂടെ അത് സാധ്യമായിരിക്കുകയാണെന്നും ദുൽഖർ സൽമാൻ വ്യക്തമാക്കുന്നു.
വില്ലൻ വേഷങ്ങൾ ചെയ്യുന്നു എന്ന് കരുതി എനിക്ക് അതിൽ ഒരു കുറവും തോന്നുന്നില്ലെന്ന് ഡിക്യു പറയുന്നു. ഒരു തരത്തിലുമുള്ള ഈഗോ പ്രശ്നങ്ങൾ എനിക്കില്ല. എന്നാൽ, ആർത്തിയുള്ള ഒരു നടനാണ് ഞാൻ. കഥാപാത്രങ്ങളോടുള്ള ആർത്തി അത്രയ്ക്കുണ്ടെന്നും ദുൽഖർ വ്യക്തമാക്കുന്നു.