ക്ലൈമാക്സ് മാറ്റിയത് ക്രൂരതയാണ്, ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല: ബിജോയ് നമ്പ്യാർ

സോളോയെ വൃത്തികേടാക്കി: ബിജോയ് നമ്പ്യാർ

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (11:58 IST)
ദുൽഖർ സൽമാന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു സോളോ. ഒരു പരീക്ഷണ ചിത്രമെന്ന രീതിയിലായിരുന്നു സോളോ തീയേറ്ററുകളിൽ എത്തിയത്. എന്നാൽ, ഇറങ്ങിയ ദിവസങ്ങളിൽ ചിത്രത്തിനു മോശം അഭിപ്രായങ്ങൾ വന്നിരുന്നു. അങ്ങനെയാണ്, നിർമാതാവ് ഏബ്രഹാം മാത്യു ഇടപെട്ട് സിനിമയുടെ ക്ലൈമാക്സ് മാറ്റുന്നത്. 
 
ചിത്രം രക്ഷപ്പെടുത്താൻ ക്ലൈമാക്സ് മാറ്റാതെ മറ്റു മാർഗമില്ലായിരുന്നുവെന്നു നിർമാതാവ് ഏബ്രഹാം മാത്യു പറഞ്ഞിരുന്നു. രണ്ടാമത്തെ ക്ലൈമാക്സ് ആക്കിയതോടെ ചിത്രത്തിനു നല്ല കളക്ഷൻ ലഭിച്ചെന്നും നിർമാതാവ് വ്യക്തമാക്കിയിരുന്നു. എന്നാൽ, തന്റെ അനുവാദമില്ലാതെയാണ് ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയതെന്ന് സംവിധായകൻ ബിജോയ് നമ്പ്യാർ വ്യക്തമാക്കിയിരുന്നു.
 
'സോളോയുടെ ക്ലൈമാക്സ് മാറ്റിയത് ആ സിനിമയോടു ചെയ്ത ക്രൂരതയാണ്. രണ്ടു ഭാഗങ്ങളും കണ്ട ഒരുപാടു പേർ വിളിച്ചിരുന്നു. ആർക്കും ഇഷ്ടപ്പെട്ടിട്ടില്ല. പുതിയ മാറ്റം കണ്ടാലറിയാം, എന്തു വൃത്തികേടായാണു ചെയ്തുവച്ചിരിക്കുന്നതെന്ന്. പരീക്ഷണ ചിത്രമായിരുന്നു സോളോ' യെന്ന് ബിജോയ് നമ്പ്യാർ മനോരമ ഓൺലൈനോട് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അമേരിക്കന്‍ ഉപരോധം നിലവില്‍ വന്നു; റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തി റിലയന്‍സ് റിഫൈനറി

ശബരിമല സ്വര്‍ണക്കൊള്ള: അറസ്റ്റിലായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

അടുത്ത ലേഖനം
Show comments