ചരിത്രം ആവര്‍ത്തിക്കാന്‍ സേതുരാമയ്യര്‍ ഒരുങ്ങിക്കഴിഞ്ഞു!

ചോര ചീന്തിയ കഥയുടെ കാണാപ്പുറങ്ങള്‍ തേടി സിബിഐ എത്തുന്നു! സേതുരാമയ്യര്‍ ചരിത്രം ആവര്‍ത്തിക്കും?!

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (09:27 IST)
ചോര ചീന്തിയ വിവാദ സംഭവങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയായിരുന്നു 1988ല്‍ സേതുരാമയ്യര്‍ എത്തിയത്. ബുദ്ധിമാനായ കുറ്റാന്വേഷകനായി മമ്മൂട്ടി വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ മലയാളത്തിലെ മികച്ച കുറ്റാന്വേഷണ സിനിമകളായ ഒരു സിബിഐ ഡയറിക്കുറിപ്പ്, സേതുരാമയ്യര്‍ സിബിഐ തുടങ്ങിയ സിനിമകളാണ് മലയാളത്തിന് ലഭിച്ചത്. സിബിഐ ഉദ്യോഗസ്ഥനായി മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍ ആരാധകര്‍ രണ്ട് സിനിമയെ കൈവിടുകയും രണ്ടെണ്ണത്തിനെ സ്വീകരിക്കുകയും ചെയ്തു. 
 
1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ‘സേതുരാമയ്യര്‍ സിബിഐ’ എന്ന പേരില്‍ മൂന്നാം ഭാഗമെത്തുന്നത്. അത് മെഗാഹിറ്റായി. 2005ല്‍ നാലാം ഭാഗമായ ‘നേരറിയാന്‍ സിബിഐ’ എത്തി. അത് ശരാശരി വിജയം നേടി.
 
സേതുരാമയ്യര്‍ വീണ്ടും എത്തുന്നുവെന്ന വാര്‍ത്തകള്‍ കഴിഞ്ഞ 3 വര്‍ഷമായി ഉള്ളതാണ്. ഇപ്പോഴിതാ, ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങുമത്രേ. ബിഗ് ബജറ്റില്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് 25 കോടിയെങ്കിലും ബജറ്റ് വരുമെന്നാണ് സൂചന. ഒരു ഹൈടെക് ത്രില്ലറായി ഈ സിനിമ ഒരുക്കാനാണ് തീരുമാനം എന്നുമറിയുന്നു. രണ്‍ജി പണിക്കരാണ് മമ്മൂട്ടിക്കൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. 
 
ഏറെക്കാലമായി സി ബി ഐ സീരീസിന്‍റെ അഞ്ചാം ഭാഗത്തേപ്പറ്റി പറഞ്ഞുകേള്‍ക്കുന്നുണ്ട്. കെ മധുവും എസ് എന്‍ സ്വാമിയും പല അഭിമുഖങ്ങളിലായി അഞ്ചാം സി ബി ഐയെക്കുറിച്ച് പറഞ്ഞു. എന്തായാലും ഒടുവില്‍ അത് സംഭവിക്കുകയാണ്. സേതുരാമയ്യരുടെ അഞ്ചാം, വരവിനായി കാത്തിരിക്കാന്‍ കെ മധു തന്നെ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. 
 
ഈ ചിത്രത്തിലൂടെ സേതുരാമയ്യരുടെ അന്വേഷണം ആദ്യമായി കേരളത്തിന് പുറത്തേക്ക് പോകുകയാണ്. കൊച്ചിക്ക് പുറമേ ഡല്‍ഹിയിലും ഹൈദരാബാദിലും സിബിഐ അഞ്ചാം ഭാഗത്തിന്‍റെ ഷൂട്ട് ഉണ്ടാകും. അഞ്ചാം ഭാഗം അണിയറയില്‍ ഒരുങ്ങുമ്പോള്‍ ജഗതി ശ്രീകുമാറും മുകേഷും ചിത്രത്തില്‍ ഉണ്ടാകില്ലെന്നാണ് സൂചനകള്‍. എന്തു തന്നെയായാലും സിബിഐ ആയി മമ്മൂട്ടിയെ വെള്ളിത്തിരയില്‍ കാണാനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കരൂരിലേക്ക് പോകണമെന്ന വിജയ്‌യുടെ ആവശ്യം നിരസിച്ച് പോലീസ്; വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്ന് വ്യാപക പോസ്റ്ററുകള്‍

വീട്ടിലുണ്ടായ തീപിടുത്തത്തില്‍ ബാലതാരം വീര്‍ ശര്‍മയും സഹോദരനും ശ്വാസം മുട്ടി മരിച്ചു

പൊതുജനങ്ങള്‍ക്ക് മുഖ്യമന്ത്രിയെ വിളിക്കാം: 'മുഖ്യമന്ത്രി എന്നോടൊപ്പം' സിറ്റിസണ്‍ കണക്ട് സെന്റര്‍ ഉദ്ഘാടനം ഇന്ന്

Karur Vijay Rally Stampede: വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിട്ടില്ല, ടിവികെയുടെ ആരോപണം പൊളിഞ്ഞു; സ്ഥിരീകരിച്ച് സര്‍ക്കാര്‍

വിജയുടെ വീടിന് നേരെ ബോംബ് ഭീഷണി: ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി

അടുത്ത ലേഖനം
Show comments