'പുറത്തിറങ്ങുന്ന' ദിലീപ് അമ്പരക്കും, തുടക്കം മുതല്‍ കൂടെ നിര്‍ത്തിയ അവരെ കണ്ടേക്കും!
ദിലീപിനായി റോഡ് ഷോയും സ്വീകരണവും; കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് ആരാധകര്‍
നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദിലീപിന് ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബവും ആരാധകരും അടുത്ത സുഹൃത്തുക്കളും.
കേസില്‍ രാവിലെ പത്തരയോടെ വിധി പറയുമെന്നാണ് സൂചനകള്‍. ദിലീപിന് ലഭിച്ചാല്‍ സ്വീകരണവും റോഡ് ഷോയും നടത്താന്‍ ഫാന്‍സ് അസോസിയേഷന്‍ തീരുമാനിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പുറത്തിറങ്ങുന്ന ദിലീപ് അമ്പരക്കും വിധം ആഘോഷമാണ് ഇവര്‍ ഒരുക്കുന്നതെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ആദ്യം മുതല്‍ തന്റെ ഒപ്പം നിന്ന ഫാന്‍സുകാരെയായിരിക്കും ദിലീപ് ആദ്യം കാണുക എന്നും റിപ്പോര്‍ട്ടുണ്ട്.
ദിലീപിനെ കുടുക്കുകയായിരുന്നുവെന്നും ഇതിനായി പൊലീസ് പല കളികളും കളിച്ചുവെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള കോടതിയില്‍ വാദിച്ചത്. എന്നാല്‍ ദിലീപിനെതിരെ ശക്തമായ തെളിവുകളാണ് കോടതിക്ക് മുന്‍പാകെ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചത്. അറസ്റ്റില്‍ പൊലീസ് പൂര്‍ണവിശ്വാസത്തിലാണെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കുറ്റപ്പത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ബെഹ്‌റ പറഞ്ഞു.