മേജര്‍ രവിയോട് പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.തുടക്കത്തില്‍ പിക്കറ്റ് 43 യുദ്ധക്കഥയാണെന്നാണ് കരുതിയത്. പക്ഷെ താങ്കളെപ്പോലെയുള്ള ഒരാളില്‍ നിന്ന് മിലിട്ടറിക്കാരുടെ വ്യത്യസ്തമായ കാഴ്ചപ്പാട് കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം. അതോ പൃഥ്വിരാജിനോട് ഇത് പറയണോ അത്തരത്തിലുള്ള ഒരു സിനിമ ചെയ്യൂ എന്ന്. ഹൃദയസ്പര്‍ശിയായ ഒരു സിനിമയായിരുന്നുവെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
അല്‌ഫോണ്‌സ് പുത്രന് മേജര്‍ രവി മറുപടി നല്‍കി.കഴിഞ്ഞ 4 വര്‍ഷമായി പിക്കറ്റ് 43 പോലൊരു സിനിമയ്ക്കായി മേജര്‍ രവി തയ്യാറെടുക്കുകയാണ്.'നിങ്ങള്‍ക്ക് ഇത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഉടന്‍ നിങ്ങളോട് പറയും'- മേജര്‍ രവി പറഞ്ഞു.
മോഹന്‍ലാലിന്റെ വീട്ടില്‍ ചെന്ന് മേജര്‍ രവി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഔദ്യോഗിക കൂടിക്കാഴ്ചയാണ് നടന്നതെന്ന് മേജര്‍ രവി തന്നെ പറഞ്ഞിട്ടുണ്ട്.
' വലിയൊരു ഇടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഞങ്ങള്‍ ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ അമ്മയേയും കണ്ടു.'-മേജര്‍ രവി പറഞ്ഞിരുന്നു.
പുതിയ ഒരു സിനിമയ്ക്ക് വേണ്ടിയാണോ കൂടിക്കാഴ്ച എന്ന കാര്യവും വ്യക്തമല്ല.