Webdunia - Bharat's app for daily news and videos

Install App

പദ്മാവതി വിജയിപ്പിച്ചേ അടങ്ങുകയുള്ളോ? രണ്ടും കൽപ്പിച്ച് ബിജെപി

വേണ്ടെന്ന് ബിജെപി, ഹിറ്റാക്കിയേ അടങ്ങുകയുള്ളുവെന്ന് മറ്റുള്ളവർ!

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (10:06 IST)
അടുത്തിടെ ഇറങ്ങിയ വിജയ് ചിത്രം മെർസലിനു തടയിടലുമായി ബിജെപി രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ നിന്നും ബിജെപി വിരുദ്ധ ഡയലോഗുകൾ വെട്ടിമാറ്റണമെന്നതായിരുന്നു അവരുടെ ആവശ്യം. ഇതോടെ ചിത്രത്തിനു പ്രസക്തി വർധിച്ചു. എല്ലാവരും കൂടെ ആ ചിത്രത്തെ വിജയിപ്പിക്കുകയും ചെയ്തു. 
 
ഇപ്പോഴിതാ, ബോളിവുഡ് ചിത്രം പദ്മാവതിയ്ക്കും വിലങ്ങു തടിയായി എത്തിയിരിക്കുകയാണ് ബിജെപി. ഡിസംബര്‍ ഒന്നിന് പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രത്തിനെതിരെ ബിജെപി രംഗത്തെത്തിയിരിക്കുകയാണ്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്‌നിക്കിരയാക്കുമെന്നാണ് ഹൈദരബാദിലെ ഗോഷ്മഹല്‍ എംഎല്‍എയായ ടി.രാജ സിംഗിന്റെ ഭീഷണി. ചിത്രത്തില്‍ ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കുവെന്നാരോപിച്ചാണ് എംഎല്‍എയുടെ ഭീഷണി.
 
ചിത്രത്തിനെതിരെയുള്ള എല്ലാവിധ പ്രതിഷേധങ്ങള്‍ക്കും മുന്‍പന്തിയില്‍ താന്‍ ഉണ്ടാകുമെന്നും ചിത്രത്തിന്റെ റിലീസ് തടയണമെന്നും രാജ ആഹ്വാനം ചെയ്തു. രജപുത്ര റാണി പദ്മാവതിയും ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയും തമ്മില്‍ ബന്ധമുണ്ടെന്ന രീതിയില്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നു എന്ന് നേരത്തെ ബിജെപി ആരോപിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

'നാട് വഷളാക്കി, സ്വന്തം വീട് ശരിയാക്കി': ലഹരി വിരുദ്ധ ദിനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് തിരുവനന്തപുരം നഗരത്തില്‍ പോസ്റ്ററുകള്‍

ഇനി പരിശോധനകള്‍ നടത്തണമെങ്കില്‍ ഇറാന്‍ സമ്മതിക്കണം; അന്താരാഷ്ട്ര ആണാവോര്‍ജ്ജ സമിതിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ ഇറാന്‍

ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനം: 20 പേരെ കാണാതായി, രണ്ടുപേര്‍ മരിച്ചു

Perambra Massage Center Case: സാധാരണ മസാജിനു ആയിരം രൂപ, രീതി മാറുന്നതിനനുസരിച്ച് നിരക്ക് കൂടും; പരാതി നല്‍കിയത് നാട്ടുകാര്‍

Kerala News Live Updates June 26: അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം അയല്‍വാസിയായ സ്ത്രീയെ വീട്ടിലേക്ക് വിളിച്ചുവരുത്തി, അവരെയും കൊലപ്പെടുത്താന്‍ ശ്രമം; ഇന്നത്തെ കേരള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

അടുത്ത ലേഖനം
Show comments