നോട്ട് നിരോധനം ജനം ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായ പോരാട്ടം വിജയിച്ചു: പ്രധാനമന്ത്രി
നോട്ട് നിരോധനം: കള്ളപ്പണത്തിനെതിരായ പോരാട്ടം വിജയിച്ചെന്ന് പ്രധാനമന്ത്രി
Publish Date: Wed, 08 Nov 2017 (09:03 IST)
Updated Date: Wed, 08 Nov 2017 (09:04 IST)
രാജ്യത്തെ നോട്ട് നിരോധനം വൻ വിജയമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകള്‍ അസാധുവാക്കിയത് ജനങ്ങള്‍ ഏറ്റെടുത്തതിലൂടെ കള്ളപ്പണത്തിനെതിരായുള്ള തന്റെ സർക്കാരിന്റെ പോരാട്ടം വിജയം കണ്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തെ ജനങ്ങൾക്കു മുന്നിൽ താന്‍ തലകുനിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നോട്ട് നിരോധനത്തിന്റെ ഒന്നാം വാഷികത്തിൽ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പങ്കുവച്ചത്.