പൃഥ്വിരാജിന് നീതികിട്ടണം, പാര്‍വതി രംഗത്ത് !

Webdunia
വെള്ളി, 13 ഒക്‌ടോബര്‍ 2017 (16:22 IST)
പൃഥ്വിരാജുമായി ബന്ധപ്പെട്ട ഒരു വിവാദം ഈയടുത്തകാലത്ത് ഉയര്‍ന്നുപൊങ്ങിയിരുന്നു. ‘മൈ സ്റ്റോറി’ എന്ന സിനിമയ്ക്ക് ഡേറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പൃഥ്വിരാജിന്‍റെ ഡേറ്റ് കിട്ടുന്നില്ല എന്ന പരാതിയുമായി സംവിധായിക രോഷ്നി ദിനകര്‍ സിനിമാസംഘടനകളെ സമീപിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
 
എന്നാല്‍ പിന്നീട് ഈ പ്രശ്നം പരിഹരിക്കപ്പെട്ടു. ചിത്രത്തിനായി രണ്ടാം ഷെഡ്യൂളില്‍ 14 ദിവസത്തെ ഡേറ്റ് പൃഥ്വി നല്‍കി. എന്നാല്‍ പ്രശ്നം പരിഹരിച്ചെങ്കിലും പൃഥ്വിക്കെതിരെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിക്കൊണ്ടേയിരുന്നു. ഇതിനെതിരെ മൈ സ്റ്റോറിയില്‍ പൃഥ്വിയുടെ നായികയായ പാര്‍വതി രംഗത്തുവന്നിരിക്കുകയാണ്.
 
പൃഥ്വിക്കെതിരായ ഇത്തരം പ്രചരണങ്ങള്‍ ക്രൂരമാണെന്നാണ് പാര്‍വതി പറയുന്നത്. “ഇപ്പോള്‍ പൃഥ്വിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അസത്യമാണ്. ക്രൂരതയാണ്” - സിഫിക്ക് അനുവദിച്ച അഭിമുഖത്തില്‍ പാര്‍വതി വ്യക്തമാക്കി. 
 
“ഈ സിനിമയ്ക്കായി പൃഥ്വി ഡേറ്റ് നിഷേധിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണ്. ‘മൈ സ്റ്റോറി’ ടീമുമായി ഞങ്ങള്‍ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടുതന്നെയാണ് ഇരുന്നത്. രണ്ടാം ഷെഡ്യൂള്‍ എന്നുതുടങ്ങും എന്നതിനെക്കുറിച്ച് ‘ഞങ്ങള്‍ അറിയിക്കാം’ എന്നാണ് അവര്‍ പറഞ്ഞിരുന്നത്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് കുറച്ചുദിവസം മുമ്പ് അറിയിക്കണമല്ലോ. പൃഥ്വി ഡേറ്റ് നല്‍കിയില്ല എന്ന വാര്‍ത്തയൊക്കെ അസത്യവും ക്രൂരതയുമാണ്” - പാര്‍വതി പറയുന്നു.
 
“മൈ സ്റ്റോറിയുടെ ആദ്യ ഷെഡ്യൂളില്‍ മറ്റ് ഏത് സിനിമാഷൂട്ടിംഗും പോലെ ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നു. എന്നാല്‍ എല്ലാവരും ഒത്തുചേര്‍ന്നുനിന്ന് അതെല്ലാം പരിഹരിച്ചു. അതുകൊണ്ടാണ് ഇത്തരം വ്യാജവാര്‍ത്തകളില്‍ ഇത്ര വേദന തോന്നുന്നത്” - പാര്‍വതി പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

സഹോദരികൾ അടുത്തടുത്ത വാർഡുകളിൽ മത്സരം, പക്ഷെ എതിർ ചേരികളിലാണ് എന്നു മാത്രം

തദ്ദേശസ്ഥാപനം തെരഞ്ഞെടുപ്പ് രാഷ്ട്രീയം: 2015 ൽ പിതാക്കന്മാരായിരുന്നു തമ്മിൽ മത്സരിച്ചതെങ്കിൽ 2025 മക്കൾ തമ്മിലായി

കണ്ണൂരിലെ ബിഎൽഒ ഓഫീസറുടെ ആത്മഹത്യ; റിപ്പോർട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

ചെങ്കോട്ട സ്‌ഫോടന സ്ഥലത്ത് 3 വെടിയുണ്ടകൾ; അന്വേഷണം ഊർജ്ജിതമാക്കി

'ആജാനുബാഹു, തടിമാടൻ, പാടത്ത് വെക്കുന്ന പേക്കോലം': വി.എന്‍ വാസവനെതിരേ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ്

അടുത്ത ലേഖനം
Show comments