Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയത്തിന്റെ പഞ്ച തന്ത്രങ്ങളുമായി "പ്രേമസൂത്രം"

പ്രണയിക്കുന്നവര്‍ക്കൊരു പാഠപുസ്തകവുമായി ‘പ്രേമസൂത്രം’ ഒരുങ്ങിക്കഴിഞ്ഞു! - നായകന്‍ ബാലു വര്‍ഗീസ്

പ്രണയം
, വ്യാഴം, 31 ഓഗസ്റ്റ് 2017 (11:16 IST)
ഏറെ പ്രശംസകള്‍ പിടിച്ചുപറ്റിയ ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ എന്ന ചിത്രത്തിന് ശേഷം ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. പ്രേമസൂത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ബാലു വര്‍ഗീസ്, ധര്‍മഹന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് പ്രാധന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
കമലം ഫിലിംസിന്റെ ബാനറില്‍ ടി ബി രഘുനാഥന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. അശോകന്‍ ചെരുവിലിന്റെ ചെറു കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ചിത്രത്തിന്റെ സ്വതന്ത്ര രചന നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ജിജു തന്നെയാണ്. 
 
ലിജോമോള്‍, അനുമോള്‍‍, അഞ്ജലി ഉപാസന, മഞ്ചു മറിമായം തുടങ്ങിയവര്‍ മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ക്യാമറ സ്വരൂപ്‌ ഫിലിപ്പ്. സംഗീതം ഗോപി സുന്ദര്‍, ഗാനരചന ഹരിനാരായണന്‍, ജിജു അശോകന്‍, എഡിറ്റിംഗ് അയൂബ് ഖാന്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണത്തിന് കുടുംബപ്രേക്ഷകരെ കൈയിലെടുക്കാന്‍ മമ്മൂട്ടിയെത്തി! - പുള്ളിക്കാരന്‍ സ്റ്റാറായുടെ കൂള്‍ ട്രെയിലര്‍