Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രണയിക്കുന്നതിന് പ്രായം പ്രശ്നമാകാറില്ല: പ്രിയങ്കയുമായുള്ള പ്രണയത്തെ കുറിച്ച് നിക്

പ്രണയിക്കാൻ പ്രായം ഒരു പ്രശ്നമല്ലെന്ന് നിക്

പ്രണയിക്കുന്നതിന് പ്രായം പ്രശ്നമാകാറില്ല: പ്രിയങ്കയുമായുള്ള പ്രണയത്തെ കുറിച്ച് നിക്
, വെള്ളി, 20 ജൂലൈ 2018 (12:58 IST)
ബൊളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും അമേരിക്കന്‍ ഗായകനും നടനുമായ നിക് ജോനാസും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ച് പല ചടങ്ങുകളിലും പ്രത്യക്ഷപ്പെട്ടതോടെ ഗോസിപ്പ് ആരംഭിച്ചത്. നേരത്തേ വാർത്തകൾ സത്യമാണെന്ന് വെളിപ്പെടുത്തി നികിന്റെ മുന്‍ കാമുകി ഡെല്‍റ്റ് ഗൂഡ്രം രംഗത്തെത്തിയിരുന്നു. 
 
മുപ്പത്തിയഞ്ചുകാരിയായ പ്രിയങ്ക തന്നെക്കാള്‍ പത്തു വയസ് കുറവുള്ള നിക്കിനെ പ്രണയിക്കുന്നതില്‍ ഒരു വിഭാഗം രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രണയത്തിന് എന്ത് പ്രായം എന്ന് പറഞ്ഞാണ് ഇവരുടെ ആരാധകര്‍ വിമര്‍ശകരുടെ വായടപ്പിക്കുന്നത്. 
 
പ്രിയങ്കയേക്കാള്‍ പത്ത് വയസ്സ് താഴേയാണ് നിക് ജോനാസ്. 25 വയസ്സാണ് നികിന്റെ പ്രായം. പ്രായത്തില്‍ മുതിര്‍ന്ന സ്ത്രീയെ പ്രണയിക്കുന്നത് നല്ലതാണെന്ന് ചിന്തിക്കുന്നയാളാണ് താനെന്ന് നിക് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 
 
‘ഞാന്‍ പ്രേമിച്ച സ്ത്രീകളില്‍ ഏറ്റവും മുതിര്‍ന്ന സ്ത്രീയ്ക്ക് 35 വയസ്സുണ്ട്. പ്രായം ഒരു നമ്പര്‍ മാത്രമാണ്- നിക് പറഞ്ഞു. അതേസമയം, നികുമായുള്ള പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇതുവരെ തനിക്ക് സമയം കിട്ടിയില്ലെന്നായിരുന്നു പ്രിയങ്ക മറുപടി നല്‍കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'നാനി പീഡിപ്പിച്ചത് മയക്കുമരുന്ന് നൽകി': കൂടുതൽ വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഡി