മമ്മൂട്ടിയുടെ, റാമിന്റെ മാസ്റ്റർപീസ്, പേരൻപിന് റേറ്റിംഗ് 5/5 - ചരിത്രത്തിൽ ഇതാദ്യം!

ബുധന്‍, 30 ജനുവരി 2019 (14:10 IST)
റാമിന്റെ പേരൻപ് റിലീസ് ആകാൻ ഇനി ഒന്നര ദിവസം മാത്രം. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രത്തിനു നിരൂപകരും പ്രേക്ഷകരും നൽകിയ പോസിറ്റീവ് റിവ്യൂസ് സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ഗോവയിൽ ചിത്രം പ്രദർശിച്ചപ്പോൾ സിനിമയുടെ കഥയൊഴിച്ച് മറ്റെന്ത് വേണമെങ്കിലും എഴുതിക്കോളൂ എന്നായിരുന്നു സംവിധായകൻ റാം പറഞ്ഞത്.
 
അദ്ദേഹത്തിന്റെ വാക്കുകൾ എല്ലാവരും മാനിച്ചു. ഇപ്പോഴിതാ, പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ചിത്രത്തിനു നൽകിയ റേറ്റിംഗ് കണ്ട് അമ്പരന്നിരിക്കുകയാണ് തമിഴ്സിനിമ ലോകം. 5ൽ 5ആണ് രമേഷ് ബാല പേരൻപിനു നൽകിയ റേറ്റിംഗ്. ഇതാദ്യമായാണ് രമേഷ് ഒരു ചിത്രത്തിനു മുഴുവൻ റേറ്റിംഗ് നൽകുന്നത്. റാമിന്റേയും മമ്മൂട്ടിയുടേയും മാസ്റ്റർപീസ് ആണ് പേരൻപ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
 
കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് നടത്തിയ പ്രിവ്യു ഷോ വൻ ഹിറ്റായിരുന്നു. മുതിർന്ന സംവിധായകരും താരങ്ങളും ചിത്രത്തെ കുറിച്ച് നടത്തിയ അഭിപ്രായങ്ങൾ ഒരു സിനിമ പ്രേമിയെ ചിത്രം കാണാൻ പ്രേരിപ്പിക്കുന്നത് തന്നെയായിരുന്നു. മമ്മൂട്ടിയുടെ, റാമിന്റെ, സാദനയുടെ മാസ്റ്റർപീസ് ആണ് പേരൻപ് എന്ന് കണ്ടവർ ഒന്നടങ്കം പറയുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ട്രോളൻ‌മാർക്ക് നന്ദി, പൃഥ്വിയുടെ ലംബോർഗിനി വീട്ടിലെത്തിയതിന്റെ സന്തോഷം പങ്കുവച്ച് മല്ലിക സുകുമാരൻ