Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി അതേ ചോദിച്ചുള്ളൂ, “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?”

Webdunia
ശനി, 21 ഒക്‌ടോബര്‍ 2017 (18:59 IST)
മമ്മൂട്ടിയുടെ അടുത്ത റിലീസ് ഏതാണ്? ആരും കണ്ണുംപൂട്ടി പറയുന്ന ഉത്തരം ‘മാസ്റ്റര്‍ പീസ്’ എന്നായിരിക്കും. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്ത ആ സിനിമ പക്ഷേ ഉടനെ റിലീസ് ചെയ്യുന്നില്ല. ചിത്രം ക്രിസ്മസിനേ പ്രദര്‍ശനത്തിനെത്തുന്നുള്ളൂ.
 
അപ്പോള്‍ അതിനുമുമ്പ് ഒരു മമ്മൂട്ടിച്ചിത്രം പ്രതീക്ഷിക്കാമോ? തീര്‍ച്ചയായും പ്രതീക്ഷിക്കാം, ഒന്നല്ല രണ്ടുപടം. അതേ, ‘സ്ട്രീറ്റ് ലൈറ്റ്സ്’ എന്ന സിനിമയാണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. മലയാളത്തില്‍ എത്തുന്ന അന്നുതന്നെ തമിഴ് പതിപ്പും റിലീസ് ചെയ്യും.
 
ക്യാമറാമാന്‍ ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഡാര്‍ക്ക് ത്രില്ലറാണ്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും മമ്മൂട്ടി തന്നെ.
 
താന്‍ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയില്‍ മമ്മൂട്ടി നായകനാകണമെന്നായിരുന്നു ഷാംദത്തിന്‍റെ ആഗ്രഹം. അതിനായി മമ്മൂട്ടിയുടെ അടുക്കല്‍ കഥ പറയാനെത്തി. പറഞ്ഞ കഥ കേട്ട് ത്രില്ലടിച്ച മമ്മൂട്ടി “ഈ സിനിമ എത്ര പെട്ടെന്ന് തുടങ്ങാന്‍ പറ്റും?” എന്നാണ് അന്വേഷിച്ചത്. മാത്രമല്ല, കഥയില്‍ ആവേശം കയറിയ മമ്മൂട്ടി താന്‍ തന്നെ പടം നിര്‍മ്മിക്കാമെന്നും അറിയിച്ചു. 
 
രണ്ട് ഭാഷകളിലും രണ്ട് വ്യത്യസ്ത നിര താരങ്ങളാണ് സ്ട്രീറ്റ് ലൈറ്റ്സില്‍ അഭിനയിച്ചിരിക്കുന്നത്. ഈ സിനിമയില്‍ ഒരു നായിക ഇല്ല എന്നതും പ്രത്യേകതയാണ്. 35 ദിവസം കൊണ്ട് ഷാംദത്ത് ചിത്രീകരണം പൂര്‍ത്തിയാക്കി.
 
നവംബര്‍ ആദ്യവാരം പ്രദര്‍ശനത്തിനെത്തുന്ന സിനിമ ത്രില്ലര്‍ പ്രേമികള്‍ക്ക് ഒരു വിരുന്നായിരിക്കും എന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

യു എസ് അരോഗ്യസെക്രട്ടറിയായി വാക്സിൻ വിരുദ്ധനായ കെന്നഡി ജൂനിയർ, വിമർശനവുമായി ആരോഗ്യ പ്രവർത്തകർ

മണ്ഡലകാല തീര്‍ഥാടനത്തിന് നാളെ തുടക്കം; ഇന്നുവൈകുന്നേരം ശബരിമല നടതുറക്കും

ഡൽഹിയിൽ സ്ഥിതി രൂക്ഷം, നിർമാണങ്ങൾ നിരോധിച്ചു, ബസുകൾക്ക് നിയന്ത്രണം, കഴിയുന്നതും പുറത്തിറങ്ങരുതെന്ന് നിർദേശം

ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലൂടെ നമുക്ക് എന്തെല്ലാം സേവനങ്ങള്‍ ലഭ്യമാകും

വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടുകയും മനുഷ്യക്കടത്ത് നടത്തുകയും ചെയ്ത കേസിൽ യുവതി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments