Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് ട്രെയിനറായി മോഹന്‍ലാല്‍, വരുന്നത് തകര്‍പ്പന്‍ ത്രില്ലര്‍ !

പൊലീസ് ട്രെയിനറായി മോഹന്‍ലാല്‍, വരുന്നത് തകര്‍പ്പന്‍ ത്രില്ലര്‍ !
, വ്യാഴം, 19 ഒക്‌ടോബര്‍ 2017 (17:29 IST)
ടീച്ചേഴ്സ് ട്രെയിനിംഗ് കോളജിലെ അധ്യാപകനായി മമ്മൂട്ടി അഭിനയിച്ചത് ഈ വര്‍ഷമാണ്. ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ആ സിനിമ തിയേറ്ററുകളില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചില്ല. ഇപ്പോഴിതാ മോഹന്‍ലാല്‍, പൊലീസ് ട്രെയിനറായി വരുന്നു.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ പൊലീസ് ട്രെയിനറാകുന്നത്. അഞ്ചുഭാഷകളിലായി പുറത്തിറങ്ങുന്ന സിനിമ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും. ‘ഒപ്പം’ എന്ന വമ്പന്‍ ഹിറ്റിന് ശേഷം മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിക്കുന്ന ചിത്രമാണിത്.
 
മൂണ്‍ഷോട്ട് എന്‍റര്‍ടെയ്ന്‍‌മെന്‍റിന്‍റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പൊലീസ് കഥാപാത്രങ്ങളെ പല തവണ മോഹന്‍ലാല്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൊലീസ് ട്രെയിനറായി മോഹന്‍ലാല്‍ എത്തുന്നത് ഇതാദ്യമാണ്. 
 
2018 മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയില്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. സന്തോഷ് ശിവനായിരിക്കും ഛായാഗ്രഹണം എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
 
ഇപ്പോള്‍ ‘മഹേഷിന്‍റെ പ്രതികാരം’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നതിന്‍റെ തിരക്കിലാണ് പ്രിയദര്‍ശന്‍. ‘നിമിര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഉദയാനിധി സ്റ്റാലിനാണ് നായകന്‍. അതേസമയം, ഒടിയന്‍ ഉള്‍പ്പടെയുള്ള പ്രൊജക്‍ടുകളുമായി മോഹന്‍ലാലും ബിസിയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെര്‍സല്‍ മെഗാഹിറ്റ്; വിജയ് ചിത്രത്തിന് ആദ്യദിവസം കളക്ഷന്‍ 32 കോടി!