സാധാരണ ഇത്രയൊന്നും ഇല്ല, ഇതിപ്പൊ നിന്നെ കാണിക്കാനാ’ - മമ്മൂക്ക നടന്നകന്നു; പിഷാരടി പറയുന്നു

Webdunia
ശനി, 29 ജൂണ്‍ 2019 (10:59 IST)
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടി ഇപ്പോൾ. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അഭിനയിക്കാന്‍ ഉറ്റസുഹൃത്ത് ധര്‍മ്മജന്‍ എത്തിയ സന്തോഷം രസകരമായ പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുകയാണ് പിഷാരടി. 
 
‘ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മു എത്തി. ഹാസ്യങ്ങള്‍ അവതരിപ്പിച്ചതും പരിഹാസങ്ങളാല്‍ അവഗണിക്കപ്പെട്ടതും എല്ലാം ഞങ്ങള്‍ ഇങ്ങനെ പറഞ്ഞിരിക്കുകയായിരുന്നു അപ്പോള്‍ ധര്‍മജനോടയി മമ്മൂക്കയുടെ കമെന്റ് ‘സാധാരണ ഇത്രയൊന്നും ഇല്ല ; ഇന്നിപ്പോ നിന്നെ കാണിക്കാന്‍ ആക്ഷനും കട്ടും ഒക്കെ ഇച്ചിരി കൂടുതല’ ഓര്‍മ്മ വച്ച കാലം മുതല്‍ കാണുന്ന മഹാനടന്‍ ഒരു രസം പറഞ്ഞു നടന്നു നീങ്ങിയപ്പോള്‍….ധര്‍മജന്‍ പറഞ്ഞു.
 
‘നീ മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് ഞാന്‍ വന്നത് ലാലേട്ടന്റെ ലൊക്കേഷനില്‍ നിന്നാണ്. പ്രേക്ഷകരും കാലവും ദൈവവും ചേര്‍ന്നെഴുതിയ തിരക്കഥ.’ പിഷാരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
മോഹന്‍ലാല്‍ നായകനാകുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നായിരുന്നു ഗാനഗന്ധര്‍വനില്‍ അഭിനയിക്കാന്‍ ധര്‍മ്മജന്റെ വരവ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments