‘മമ്മൂട്ടി, ലാൽ എന്നിവർക്ക് പത്മ അവാർഡ് കിട്ടിയിട്ടുണ്ട്‘; ഇവർക്കൊക്കെ എന്തിന് കൊടുത്തു? പണം മുടക്കി നേടിയവരുണ്ടെന്ന് ജഗതിയുടെ മകൾ

ബുധന്‍, 12 ജൂണ്‍ 2019 (14:52 IST)
പലര്‍ക്കും പത്മ അവാര്‍ഡുകള്‍ കിട്ടുമ്പോള്‍ ഇവര്‍ക്കൊക്കെ ഇത് എന്തിനു കൊടുത്തു എന്ന് കരുതാറുണ്ടെന്ന് ജഗതിയുടെ മകള്‍ പാര്‍വതി. ജഗതിക്ക് ഇതുവരെ പത്മ അവാര്‍ഡുകള്‍ നൽകാത്തതിനെ എതിർത്തും പാർവതി സംസാരിക്കുന്നുണ്ട്.മണപ്പുറം ഗ്രൂപ്പിന്റെ വി.സി. പത്മനാഭന്‍ മെമ്മോറിയല്‍ എക്‌സലന്‍സ് അവാര്‍ഡ് സ്വീകരിക്കാന്‍ ജഗതിയ്‌ക്കൊപ്പം എത്തിയപ്പോഴാണ് പാര്‍വതി ഇക്കാര്യം പറഞ്ഞത്.
 
‘ഒരിക്കലും അവാര്‍ഡ് കിട്ടാത്തതിനെ പറ്റി അച്ഛന്‍ പരാതി പറയില്ല. ഇപ്പോള്‍ പറഞ്ഞതു ഞങ്ങള്‍ മക്കളുടെ പരിഭവം മാത്രമാണ്. ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയ അവാര്‍ഡ് എന്ന് അച്ഛന്‍ എപ്പോഴും പറയുമായിരുന്നു. ഒരു അവാര്‍ഡും അദ്ദേഹം കാര്യമായി കണ്ടിട്ടില്ല. നല്ല ആരോഗ്യവാനായി ഇരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന് ഇത്തരം അവാര്‍ഡുകള്‍ ലഭിക്കാന്‍ അര്‍ഹത ഉണ്ടായിരുന്നുവെന്നു തന്നെയാണു വിശ്വാസം.’
 
‘മമ്മൂട്ടി, ലാല്‍ എന്നിവരൊക്കെ പത്മ അവാര്‍ഡുകള്‍ നേടിയവരാണ്. അവരെപ്പോലെ പലര്‍ക്കും അത് അര്‍ഹതയ്ക്കുള്ള അംഗീകാരമാണ്. പക്ഷേ, എല്ലാവര്‍ക്കും അങ്ങിനെയല്ല. ജാതി, രാഷ്ട്രീയം എല്ലാം അതില്‍ മാനദണ്ഡമാകുന്നുണ്ട്. പണമൊഴുക്കി നേടിയവരുമുണ്ട്.’ അവാര്‍ഡ് ചടങ്ങിന് ശേഷം മനോരമയുമായുള്ള അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം കലിയടങ്ങാതെ ആദിലക്ഷ്മി, സീതയ്ക്ക് അബോർഷൻ !