Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളം മറക്കാത്ത 10 ഹിറ്റ് ഡയലോഗുകൾ

ഇതിപ്പോ എനിക്ക് പ്രാന്തായതാണോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ?

മലയാളം മറക്കാത്ത 10 ഹിറ്റ് ഡയലോഗുകൾ
, ബുധന്‍, 9 മെയ് 2018 (13:02 IST)
നായകനും നായികയും കഥയും വില്ലനും മാത്രമല്ല, സിനിമ കണ്ടിറങ്ങുമ്പോൾ അതിലെ ചില കഥാപാത്രങ്ങളുടെ തമാശകളും ഡയലോഗുകളും മലയാളികൾ ഓർത്തുവെയ്ക്കും. എന്തിനെന്ന് ചോദിച്ചാൽ നിത്യ ജീവിതത്തില്‍ പിന്നീട് അത്തരമൊരു സന്ദര്‍ഭം വരുമ്പോള്‍ എടുത്ത് പ്രയോഗിക്കാന്‍.
 
നിത്യ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങളില്‍, ചില സംഭാഷണങ്ങളില്‍ സ്വാഭാവികമായും വന്നപോകുന്ന അത്തരം ചില ഡയലോഗുകളിതാ.
 
1. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ. (നാടോടിക്കാറ്റ്- മോഹൻലാൽ, ശ്രീനിവാസൻ)
 
2. അശോകന് ക്ഷീണമാകാം, കലങ്ങിയില്ല. (യോദ്ധ- ജഗതി, ഒടുവിൽ ഉണ്ണിക്രഷ്ണൻ)
 
3. ചന്തുവിനെ തോൽപ്പിക്കാൻ ആകില്ല മക്കളേ. (വടക്കൻ വീരഗാഥ- മമ്മൂട്ടി)
 
4. അവിടെ കല്യാണം. ഇവിടെ പാലു കാച്ചൽ. (അഴകിയ രാവണൻ- ശ്രീനിവാസൻ, മമ്മൂട്ടി)
 
5. അതിപ്പൊ, ഓരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ. (മീശമാധവൻ- ജഗതി)
 
6. പവനായി ശവമായി. (നാടോടിക്കാറ്റ്- തിലകൻ)
 
7. ലേലു അല്ലു. ലേലു അല്ലു. ലേലു അല്ലു. എന്നെ അഴിച്ച് വിടോ.. (തേന്മാവിൻ കൊമ്പത്ത്- ശോഭന, മോഹൻലാൽ)
 
8. ഇപ്പൊ ശരിയാക്കി തരാം. (വെള്ളാനകളുടെ നാട്- കുതിരവട്ടം പപ്പു)
 
9. എന്താ, പെൺകുട്ടികൾക്ക് ഇങ്ങനെ സിമ്പിൾ ഡ്രസ് ധരിക്കുന്ന പുരുഷന്മാരെ ഇഷ്ടമല്ലേ? ഡോണ്ട് ദേ ലൈക്? (ഇൻ ഹരിഹർ നഗർ- ജഗദീഷ്)
 
10. കൊച്ചി പഴയകൊച്ചി അല്ല. (ബിഗ് ബി- മമ്മൂട്ടി)

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാനടി കീർത്തിയുടെ മാസ്റ്റർപീസ്, ദുൽഖർ അവിശ്വസനീയം; ആദ്യപ്രതികരണങ്ങൾ പുറത്ത്