Select Your Language

Notifications

webdunia
webdunia
webdunia
webdunia

തല എന്നാൽ ഫയർ ഡാ... 10 വർഷം കൊണ്ട് നേടിയത് 1167 കോടി, ബോക്സ് ഓഫീസിൽ പവറായി അജിത് കുമാർ; കളക്ഷൻ റിപ്പോർട്ട്

തല എന്നാൽ ഫയർ ഡാ... 10 വർഷം കൊണ്ട് നേടിയത് 1167 കോടി, ബോക്സ് ഓഫീസിൽ പവറായി അജിത് കുമാർ; കളക്ഷൻ റിപ്പോർട്ട്

നിഹാരിക കെ.എസ്

, തിങ്കള്‍, 24 ഫെബ്രുവരി 2025 (12:58 IST)
തല അജിത്തിന് തമിഴ്‌നാട്ടിൽ വൻ ഫാൻസാണുള്ളത്. സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രത്തിന് പോലും മിനിമം പണം നേടാൻ സാധിക്കും. ഇപ്പോഴിതാ അജിത്തിന്റെ കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് സിനിട്രാക്ക് എന്ന വെബ്സൈറ്റ്.
 
കഴിഞ്ഞ പത്ത് വർഷത്തിനിടെ അജിത് ചെയ്തത് ഒൻപത് സിനിമകളാണ്. ഒരു വർഷത്തോളം ഗ്യാപ്പ് എല്ലാ സിനിമകൾക്കുമുണ്ട്. ഈ ഒൻപത് സിനിമകളും ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 1167 കോടിയെന്നാണ് സിനിട്രാക്ക് പുറത്തുവിട്ട കണക്കിൽ പറയുന്നത്. ഓരോ സിനിമ കഴിയുംതോറും താരത്തിന്റെ ബോക്സ് ഓഫീസ് പവർ കൃത്യമായി കൂടുന്നത് വ്യക്തമാകും. 
 
എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവ് ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അജിത് സിനിമ. 194 കോടിയാണ് സിനിമയുടെ ആഗോള കളക്ഷൻ. ഏഴ് നൂറ് കോടി സിനിമകളാണ് അജിത്തിനുള്ളത്. സിരുത്തൈ ശിവ സംവിധാനം ചെയ്ത വേതാളം ആണ് അജിത്തിന്റെ ആദ്യ 100 കോടി സിനിമ. മികച്ച പ്രതികരണം സ്വന്തമാക്കിയ സിനിമ 119 കോടിയാണ് നേടിയത്. തുടർന്നെത്തിയ വിവേകം, വിശ്വാസം, നേർക്കൊണ്ട പാർവൈ, വലിമൈ, തുനിവ്, വിടാമുയർച്ചി തുടങ്ങിയ സിനിമകളെല്ലാം 100 കോടി കടന്നവയാണ്.
 
മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചി ആണ് അജിത്തിന്റേതായി അവസാനം തിയേറ്ററിലെത്തിയ സിനിമ. സമ്മിശ്ര പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്. 135 കോടി ആഗോള തലത്തിൽ നിന്നും നേടിയെങ്കിലും ഹിറ്റ് സ്റ്റാറ്റസ് നേടാൻ സിനിമയ്ക്ക് സാധിച്ചില്ല. സിനിമയുടെ ബഡ്ജറ്റ് 200 കോടിക്കും മുകളിലായിരുന്നു. സിനിമയ്ക്ക് മുതൽമുടക്ക് പോലും സ്വന്തമാക്കാൻ കഴിഞ്ഞില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്’?: വിമർശനങ്ങളോട് പ്രതികരിച്ച് അമൃത