Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്’?: വിമർശനങ്ങളോട് പ്രതികരിച്ച് അമൃത

പരാതിക്ക് പിന്നാലെ അമൃതയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമായിരുന്നു നടന്നത്

‘അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്’?: വിമർശനങ്ങളോട് പ്രതികരിച്ച് അമൃത

നിഹാരിക കെ.എസ്

, തിങ്കള്‍, 24 ഫെബ്രുവരി 2025 (12:25 IST)
‘അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്’ എന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. വിവാഹമോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ ബാല കൃത്രിമത്വം കാണിച്ചെന്നാരോപിച്ച് അമൃത പരാതി നൽകിയിരുന്നു. പരാതിക്ക് പിന്നാലെ അമൃതയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണമായിരുന്നു നടന്നത്. സംഭവത്തിൽ പ്രതികരിക്കുകയാണ് അമൃത ഇപ്പോൾ.
 
മകളുടെ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട് തന്റെ വ്യാജ ഒപ്പിട്ടു എന്നാണ് അമൃതയുടെ പരാതി. ‘അച്ഛനെ വേണ്ടാത്ത മകള്‍ക്ക് അച്ഛന്റെ പണം എന്തിനാണ്’ എന്ന വിമര്‍ശനങ്ങളാണ് കൂടുതലായി ഉയര്‍ന്നത്. ഇതോടെയാണ് അമൃത വിശദീകരണവുമായി രംഗത്തെത്തിയത്. പണം വേണമെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല എന്നാണ് അമൃത പറയുന്നത്.
 
'ഇന്‍ഷുറന്‍സ് തുക ഞാന്‍ ചോദിച്ചിട്ടില്ല, ഈ കേസ് ഡോക്യുമെന്റ് ഫോര്‍ജറി (വ്യാജ രേഖകള്‍) & എന്റെ വ്യാജ ഒപ്പിട്ട് കോടതി രേഖകളില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായതാണ്. പണം വേണമെന്ന് ഞാന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. കാര്യങ്ങളെ പിആര്‍ വര്‍ക്കിലൂടെ വ്യതിചലിപ്പിച്ച് വീണ്ടും എനിക്കെതിരെയുള്ള ഈ സൈബര്‍ ആക്രമണം നിര്‍ത്തുക. Please STOP these cheap PR games !', എന്നാണ് അമൃത ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തനിക്കെതിരെ എത്തുന്ന ചില വിമര്‍ശനങ്ങളുടെ കുറിപ്പുകള്‍ അടക്കം പങ്കുവച്ചു കൊണ്ടാണ് അമൃതയുടെ പ്രതികരണം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Mohanlal and Anoop Menon Movie: മോഹന്‍ലാലിന് നായികയാകാൻ പ്രിയ വാര്യര്‍? അനൂപ് മേനോന്‍ ഒരുക്കുന്നത് 'നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി'യോ?