Select Your Language

Notifications

webdunia
webdunia
webdunia
webdunia

100 കോടി അലേര്‍ട്ട്! 2024-ല്‍ രണ്ടാമതും പൃഥ്വിരാജ്, ഗുരുവായൂര്‍ അമ്പലനടയില്‍ കളക്ഷന്‍ റിപ്പോര്‍ട്ട്

100 crore alert! Prithviraj and Guruvayoor Ambalanadayil collection report for the second time in 2024

കെ ആര്‍ അനൂപ്

, ബുധന്‍, 12 ജൂണ്‍ 2024 (14:43 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ പ്രദര്‍ശനം തുടരുകയാണ്. വന്‍ കുതിപ്പാണ് ആഗോളതലത്തില്‍ ചിത്രം കാഴ്ചവെക്കുന്നത്. കളക്ഷന്‍ 100 കോടിക്ക് അരികിലേക്ക് അടുത്തു. അമ്പലനടയില്‍ 90 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. വിദേശത്തുനിന്ന് മാത്രം 34 കോടിയില്‍ കൂടുതല്‍ നേടി.
 
2024ലെ കേരളത്തിലെ ഓപ്പണിങ് കളക്ഷന്റെ കാര്യത്തില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു.പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.മോഹന്‍ലാലിന്റെ മലൈക്കോട്ടൈ വാലിബന്‍ 5.85 കോടിയുമായി റിലീസിന് കേരളത്തില്‍ ഒന്നാം സ്ഥാനത്തുമുണ്ട്.
 
വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരനും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് ഓപ്പണിങ് കളക്ഷന്‍ 16 കോടിയിലധികം നേടിയ ആടുജീവിതം ആണ്. 8 കോടിയിലധികം നേടി ഗുരുവായൂരമ്പല നടയില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'അമ്മ'യുടെ പ്രസിഡന്റായി മോഹന്‍ലാല്‍ തുടരും