2.O തകർത്തത് ബാഹുബലിയുടെ നേട്ടം?- കോടികൾ പെട്ടിയിലാക്കി രജനി മാജിക് തുടരുന്നു
2.O തകർത്തത് ബാഹുബലിയുടെ നേട്ടം?- കോടികൾ പെട്ടിയിലാക്കി രജനി മാജിക് തുടരുന്നു
Publish Date: Tue, 04 Dec 2018 (08:17 IST)
Updated Date: Tue, 04 Dec 2018 (08:20 IST)
കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്ത് രജനികാന്തിന്റെ 2.O മുന്നേറുകയാണ്. ചിത്രം ബോളിവുഡിൽ നിന്നും 23 കോടിയാണ് ചിത്രം ആദ്യ ദിനം വാരിക്കൂട്ടിയത്. വിജയ് ചിത്രമായ സർക്കാരിന്റെ റെക്കോർഡ് ആണ് രജനി ചിത്രം ആദ്യം തന്നെ പൊട്ടിച്ചിരിക്കുന്നത്. 2.37 കോടിയായിരുന്നു സർക്കാരിന്റെ ആദ്യദിന കളക്ഷൻ.
2.O മൂന്ന് ദിവസം കൊണ്ട് 200 കോടി രൂപയായിരുന്നു സ്വന്തമാക്കിയത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ റെക്കോര്‍ഡിന് അടുത്ത് എത്തിയിട്ടില്ലെന്നുള്ളതാണ് വസ്തുത. ബാഹുബലിയുടെ രണ്ടാം ഭാഗം റിലീസിനെത്തി രണ്ടാം ദിവസം 382.5 കോടിയായിരുന്നു നേടിയത്.
ആ സ്ഥാനത്താണ് 200 കോടി 2.O നേടിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ സിനിമ കളക്ഷനില്‍ എത്രത്തോളം ഉയരങ്ങളിലേക്ക് എത്തുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും.
രജനികാന്തും അക്ഷയ് കുമാറും നേര്‍ക്കുനേര്‍ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇപ്പോഴും ലഭിച്ചു കൊണ്ടിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് വര്‍ണിക്കാവുന്നതിലപ്പുറം മികച്ചതാണ് സിനിമയെന്നും എത്രയും പെട്ടെന്ന് തന്നെ ചിത്രം തിയേറ്ററുകളില്‍ പോയി കാണണമെന്നുമാണ് പലരും ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖരടക്കം ചിത്രത്തെ പ്രകീര്‍ത്തിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.