Publish Date: Mon, 03 Dec 2018 (20:32 IST)
Updated Date: Mon, 03 Dec 2018 (20:34 IST)
രാജ്യത്തെ ബ്രോഡ്ബാൻഡ് മേഖലയിൽ ജിഗാഫൈബറിന് കടുത്ത വെല്ലുവിളിയുയർത്തി ബി എസ് എൻ എല്ലിന്റെ പുതിയ പദ്ധതി. വെറും 299 രൂപക്ക് 45 ജി ബി ഡേറ്റയും സൌജന്യ കോളും ലഭിക്കുന്ന പദ്ധതിയാണ് ബി എസ് എൻ എൽ ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
ദിവസേന 1.5 ജി ബി ഡേറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക സെക്കന്റിൽ 8 എം ബി സ്പീഡിൽ ഈ പ്ലാൻ വഴി ഡേറ്റ ഉപയോഗിക്കാനാകും. രാത്രി 10.30നും രാവിലെ 6 മണിക്കും ഇടയില്‍ ലോക്കല്‍, എസ് ടി ഡി കോളുകൾ സൗജന്യമായി വിളിക്കാനുമാകും.
50 രൂപ ക്യാഷ്ബാക്കും ഓഫറിന് പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 249 രൂപക്ക് പ്ലാൻ സ്വന്തമാക്കാം. 549 രൂപയുടെ മറ്റൊരു പ്ലാനും ബി എസ് എൻ എൽ അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്ലാൻ പ്രകാരം 3 ജി ബി ഡേറ്റ ദിവസവും ഉപയോഗിക്കാനാകും.