Webdunia - Bharat's app for daily news and videos

Install App

ജൂഡ് കാണിച്ചതുപോലെയല്ല, 2018 ല്‍ മുക്കുവന്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത് ഇങ്ങനെ; അന്നത്തെ മന്ത്രിമാര്‍ സംസാരിക്കുന്നു

ഏതെങ്കിലും ചിലര്‍ മാത്രം ശ്രമിച്ചാല്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനമായിരുന്നില്ല ഇതെന്ന് തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പറഞ്ഞു

Webdunia
ചൊവ്വ, 9 മെയ് 2023 (10:16 IST)
Nelvin Wilson / nelvin.wilson@webdunia.net 
തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളത്തെ നടുക്കിയ 2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ടൊവിനോ തോമസ്, ആസിഫ് അലി, ലാല്‍, കുഞ്ചാക്കോ ബോബന്‍, നരെയ്ന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇതിനോടകം തന്നെ വേള്‍ഡ് വൈഡായി 32 കോടി കളക്ട് ചെയ്തു കഴിഞ്ഞു. 
 
അതേസമയം, ചിത്രത്തിലെ ഉള്ളടക്കത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഏതാനും വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. സിനിമ സാങ്കേതികമായി മികവ് പുലര്‍ത്തുമ്പോഴും 2018 ലെ മഹാപ്രളയത്തിന്റെ ചരിത്രത്തോട് തിരക്കഥ നീതി പുലര്‍ത്തിയിട്ടില്ലെന്നാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കുന്ന ആക്ഷേപം. അന്നത്തെ സംസ്ഥാന സര്‍ക്കാര്‍, കേരള പൊലീസ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയവരെ കുറിച്ചൊന്നും ചിത്രത്തില്‍ പ്രതിപാദിക്കാത്തത് ചരിത്രത്തോടുള്ള നീതികേടാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. 
 
പ്രളയ സമയത്ത് വിവിധ മേഖലകളില്‍ നിന്നുള്ള മുക്കുവന്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. 'കേരളത്തിന്റെ സൈന്യം' എന്നാണ് ഇവരെ മുഖ്യമന്ത്രി പിന്നീട് വിശേഷിപ്പിച്ചത്. മത്സ്യബന്ധന തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നതിനെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്ന രീതിയെയാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ചോദ്യം ചെയ്യുന്നത്. അങ്ങനെയൊരു രക്ഷാപ്രവര്‍ത്തന രീതി അവലംബിച്ചതിനെ കുറിച്ചും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കുറിച്ചും തുറന്നുപറയുകയാണ് അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിയായ ജെ.മേഴ്‌സിക്കുട്ടിയമ്മയും തിരുവനന്തപുരം കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയ അന്നത്തെ മന്ത്രി കടകംപള്ളി സുരേന്ദ്രനും. 
 
കേവലം ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ മാത്രം ചിന്തയില്‍ നിന്നല്ല മത്സ്യബന്ധന തൊഴിലാളികളെ കൂടി രക്ഷാപ്രവര്‍ത്തനത്തിനു ഇറക്കണമെന്ന ആശയം ഉരുതിരിഞ്ഞത്. അതൊരു സര്‍ക്കാര്‍ ഇടപെടലായിരുന്നു. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തില്‍ സൈന്യത്തിനു രക്ഷാപ്രവര്‍ത്തനം നടത്താന്‍ ബുദ്ധിമുട്ട് ഉണ്ടായപ്പോള്‍ എന്തുകൊണ്ട് മത്സ്യബന്ധന തൊഴിലാളികളെ ഇറക്കി രക്ഷാപ്രവര്‍ത്തനം നടത്തിക്കൂടാ എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് അന്ന് പത്തനംതിട്ട ജില്ലാ കലക്ടറായിരുന്ന പി.ബി.നൂഹ് ആണെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ വെബ് ദുനിയ മലയാളത്തോട് പറഞ്ഞു. 
 
' രാവും പകലും ഉറക്കമില്ലാത്ത ദിവസങ്ങളായിരുന്നു അത്. കാലാവസ്ഥ മോശമായ സാഹചര്യത്തില്‍ പട്ടാളത്തിനു ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായി. അപ്പോള്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ നൂഹ് മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയാലോ എന്ന ആശയം മുന്നോട്ടുവച്ചു. അത് സര്‍ക്കാര്‍ തലത്തില്‍ പിന്നീട് ചര്‍ച്ചയായി രൂപപ്പെട്ടു. കൊല്ലത്തു നിന്നുള്ള മത്സ്യബന്ധന തൊഴിലാളികളെ എത്തിക്കാന്‍ പറ്റുമോ എന്ന് ഞങ്ങളോട് ചോദിച്ചു. അന്ന് കൊല്ലം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ കടപ്പുറത്ത് പോയി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി. ആ രാത്രിയില്‍ തന്നെ ആളുകളെ വിളിച്ചുണര്‍ത്തി. പത്തനംതിട്ട ജില്ല വെള്ളത്തില്‍ മുങ്ങുകയാണ്. എങ്ങനെയെങ്കിലും നമ്മുടെ സഹോദരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനു ഇറങ്ങണമെന്ന് പറഞ്ഞു. കൊല്ലം എസിപിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് വന്നതടക്കമുള്ള വലിയ ടോറസ് ലോറികള്‍ അപ്പോള്‍ തന്നെ ഫ്രീസ് ചെയ്യിപ്പിച്ചു. എങ്കിലേ ബോട്ടുകള്‍ കൊണ്ടുപോകാന്‍ സാധിക്കൂ. പൊലീസും ജനങ്ങളും വലിയ രീതിയില്‍ സഹകരിച്ചു. കൊല്ലം, നീണ്ടകര എന്നിവിടങ്ങളില്‍ നിന്നെല്ലാം അന്ന് ബോട്ടുകള്‍ എത്തി. പിറ്റേ ദിവസം തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയില്‍ നിന്നും ബോട്ടുകള്‍ എത്തി. മത്സ്യഫെഡില്‍ നിന്ന് ബോട്ടുകള്‍ക്കെല്ലാം എണ്ണയടിക്കാന്‍ സൗകര്യമൊരുക്കി. ബോട്ടിന് എന്തെങ്കിലും ആപത്ത് വന്നാല്‍ അതെല്ലാം പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് കൊടുത്തിരുന്നു,' 
 
' സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ക്രിയാത്മകമായ ഇടപെടലായിരുന്നു അത്. അന്ന് പെരുംമഴയത്താണ് ലോറികള്‍ ഫ്രീസ് ചെയ്യുന്നതും ബോട്ടുകള്‍ ഷിഫ്റ്റ് ചെയ്യുന്നതും. സഭയും ആളുകളും പൊലീസും എല്ലാവരും ആ രാത്രി സഹകരിച്ചു. റെസ്‌ക്യു ഓപ്പറേഷന്റെ തുടക്കം തന്നെ കൊല്ലത്ത് നിന്നാണ്. പിന്നീട് കനകക്കുന്നില്‍ നടത്തിയ അനുമോദന സമ്മേളനത്തില്‍ മുഖ്യമന്ത്രിയാണ് അവരെ കേരളത്തിന്റെ സൈന്യമെന്ന് വിളിക്കുന്നത്,' മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 
 
ഏതെങ്കിലും ചിലര്‍ മാത്രം ശ്രമിച്ചാല്‍ നടക്കുന്ന രക്ഷാപ്രവര്‍ത്തനമായിരുന്നില്ല ഇതെന്ന് തിരുവനന്തപുരത്ത് നിന്നുള്ള മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. നേവിക്ക് പറക്കാന്‍ പറ്റാത്ത തരത്തില്‍ മോശം കാലാവസ്ഥയായിരുന്നു. സര്‍ക്കാരിന്റെ കൃത്യമായ ഇടപെടല്‍ ഈ റെസ്‌ക്യു ഓപ്പറേഷനില്‍ ഉണ്ടായിരുന്നു. സഹകരിക്കാന്‍ സാധിക്കുന്ന ആളുകളെ മുഴുവന്‍ സഹകരിപ്പിച്ച് റെസ്‌ക്യു ഓപ്പറേഷന്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ചു പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് എല്ലാവരുടെയും സഹകരണത്തോടെ തിരുവനന്തപുരത്ത് നിന്ന് മത്സ്യബന്ധന തൊഴിലാളികളെ എത്തിച്ചത്. ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ പറഞ്ഞാണ് ഇതൊക്കെ ചെയ്തതെന്ന് പറഞ്ഞാല്‍ അത് അസംബന്ധമാണ്. ഇവരെ കൊണ്ടുപോകാനും ബോട്ടുകള്‍ കൊണ്ടുപോകാനും ഉള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയത് സര്‍ക്കാര്‍ തന്നെയാണ്. തിരിച്ചുവരാനുള്ള സൗകര്യങ്ങള്‍ വരെ അന്ന് സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു അതെല്ലാം - കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടനെതിരായ ബലാത്സംഗ കേസ്; സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ച് പോലീസ്

വീട്ടില്‍ വിളിച്ച് വരുത്തി പെണ്‍സുഹൃത്ത് വിഷം നല്‍കി, കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ യുവതി കസ്റ്റഡിയില്‍

പാകിസ്ഥാന് എണ്ണപാടം നിര്‍മിക്കാന്‍ സഹായം, ഇന്ത്യയുടെ മുകളില്‍ 25 ശതമാനം താരിഫ്, മോദിയെ വെട്ടിലാക്കുന്ന ഫ്രണ്ടിന്റെ ഇരുട്ടടി

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ത്യ എണ്ണ വാങ്ങുന്നത് ഉക്രെയ്‌നിലെ യുദ്ധത്തിന് റഷ്യയെ സഹായിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

അടുത്ത ലേഖനം
Show comments