അനീഷ് ഉപാസനയുടെ ജാനകി ജാനേ റിലീസിന് ഒരുങ്ങുകയാണ്. മോഹന്‍ലാലിനോട് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുവാന്‍ സംവിധായകന്‍ ചെന്നൈയില്‍ എത്തിയിരുന്നു.ജയ്‌ലറിന്റെ ചിത്രീകരണത്തിന് ഇടയാണ് ലാലിനെ കണ്ടത്.
അനീഷ് ഉപാസനയുടെ വാക്കുകളിലേക്ക്
ജാനകി ജാനെയുടെ ഫൈനല്‍ വര്‍ക്കുമായി ഞാന്‍ ചെന്നൈയിലാണ്
അപ്പോഴാണ് ബിജേഷ് പറഞ്ഞത് ലാല്‍ സാര്‍ ചെന്നൈയിലെത്തി ജയ്‌ലര്‍ ഷൂട്ടിംഗ് നടക്കുന്നുവെന്ന്.ഒന്നും നോക്കീല..ലോക്കഷനിലേക്ക് വെച്ച് പിടിച്ചു..
ചെന്നപ്പോള്‍ ബ്രേക്ക് ടൈം..
അസിസ്റ്റന്റ്‌സ് മാത്രമേ ഉള്ളു എന്ന ഭാവത്തില്‍ കാരവാനിലേക്ക് ചാടിക്കയറിയ ഞാന്‍ കേട്ടത്..
''ഉപാസന എന്താ ഇവിടെ...?''
ശബ്ദം കേട്ട ഭാഗത്തേക്ക് ഞാന്‍ അറിയാതെ ഒന്ന് നോക്കിപ്പോയി..കിടുക്കന്‍ ലുക്കില്‍ ലാല്‍ സാര്‍ നെക്സ്റ്റ് റൂമില്‍..
ഞാന്‍: ഫിലീമിന്റെ ഫൈനല്‍ സ്റ്റേജ് ആണ് സാര്‍..
ലാല്‍ സാര്‍: ഭക്ഷണം കഴിച്ചോ. .??
(സാര്‍ കഴിക്കുകയായിരുന്നു)
ഞാന്‍: ഇല്ല സാര്‍...
ലാല്‍ സാര്‍: എങ്കില്‍ ഭക്ഷണം കഴിക്കു. .എന്നിട്ട് സംസാരിക്കാം..
ബിജേഷും ലിജു അണ്ണനും മുരളിയേട്ടനും ജിഷദും റോയിയും റോബിനും എന്റെ കൂടെയുണ്ടായിരുന്ന വര്‍മ്മയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു..അപ്പുറത്ത് ലാല്‍ സാറും
ശേഷം ലാല്‍ സാര്‍ സിനിമയുടെ വിശേഷങ്ങള്‍ ഓരോന്നായി ചോദിച്ചു..തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞു..
(ഇനി എനിക്ക് പറയാനുള്ളത് കേരളത്തില്‍ പോസ്റ്റര്‍ ഒട്ടിച്ച സ്ഥലങ്ങള്‍ മാത്രം..)
ലാല്‍ സാര്‍: പാട്ടും ട്രൈലെറും കണ്ടു. .എല്ലാം നന്നായിട്ടുണ്ട്..
(വീണ്ടും ലാല്‍ സാര്‍ എന്നോടൊപ്പം ട്രൈലെര്‍ കണ്ടു)
എന്റെ എല്ലാ സിനിമകളും റിലീസ് ആവുന്നതിന് മുന്നേ ഞാന്‍ എനിക്കേറെ ഇഷ്ട്ടപെട്ട ലാല്‍ സാറിനെ കണ്ട് കാലില്‍ തൊട്ട് അനുഗ്രഹം മേടിക്കാറുണ്ട്..
ഇത്തവണയും അത് ഭംഗിയായി സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം..
ശേഷം ജയ്‌ലറിന്റെ ഷോട്ടിലേക്ക്..
കണ്ടത് ഒരു ഷോട്ട് മാത്രമാണ്..
തീയറ്റര്‍ പൂരപ്പറമ്പ് ആവാന്‍ ഞാന്‍ കണ്ട ആ ഒറ്റ ഷോട്ട് തന്നെ ധാരാളം..
NB: ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ അനുവാദമില്ല