ബോക്‌സ്ഓഫീസില്‍ ഞെട്ടിക്കുന്ന പ്രകടനവുമായി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. കേരളത്തിനു പുറത്തും മികച്ച അഭിപ്രായമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎഇയില്‍ നിന്ന് മാത്രം മൂന്ന് ദിവസം കൊണ്ട് 10 കോടിക്ക് അടുത്ത് കളക്ട് ചെയ്‌തെന്നാണ് പ്രാഥമിക വിവരം. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള ടോട്ടല്‍ ഗ്രോസ് 13 കോടി കടന്നു.
നാല് ദിവസം കൊണ്ടുള്ള വേള്‍ഡ് വൈഡ് ഗ്രോസ് 32 കോടിയാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ മികച്ച കളക്ഷനാണ് ചിത്രത്തിനു ലഭിച്ചത്. കേരളത്തില്‍ ഒട്ടുമിക്ക തിയറ്ററുകളിലും സ്‌പെഷ്യല്‍ ഷോകള്‍ ഉണ്ടായിരുന്നു. വര്‍ക്കിങ് ഡേയ്‌സിലും സ്‌പെഷ്യല്‍ ഷോകള്‍ ഉണ്ടായിരിക്കുമെന്നാണ് തിയറ്റര്‍ ഉടമകള്‍ പറയുന്നത്. തിരക്ക് പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ വേള്‍ഡ് വൈഡ് കളക്ഷന്‍ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണ് 2018 ന് ആദ്യ വാരം ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
2018 ലെ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ലാല്‍, നരെയ്ന്‍ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.