Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറഡോണയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

മറഡോണയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ സോംഗ്

മറഡോണയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി
, തിങ്കള്‍, 28 മെയ് 2018 (11:11 IST)
മായാനദി, തീവണ്ടി എന്നീ ചിത്രങ്ങൾക്ക് ശേഷം ടൊവിനോ തോമസ് പ്രധാനവേഷത്തിലെത്തുന്ന മറഡോണയിലെ രണ്ടാമത്തെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. സുഷിൻ ശ്യാമാണ് ഈ റാപ് സോംഗ് ഒരുക്കിയിരിക്കുന്നത്, വരികളെഴുതിയത് ഫെജോ.
 
നവാഗതനായ വിഷ്‌ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖമായ ശരണ്യയാണ് നായികയായെത്തുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. കൃഷ്ണമൂര്‍ത്തി തിരക്കഥ എഴുതിയ ചിത്രം നിര്‍മ്മിക്കുന്നത് മിനി സ്റ്റുഡിയോ ആണ്. വിനോദ് കുമാറാണ് നിര്‍മ്മാതാവ്.
 
മെയ്‌മാസത്തിലായിരുന്നു മറഡോണയുടെ റിലീസിംഗ് തീയതി പറഞ്ഞതെങ്കിലും ചില സാങ്കേതിക കാരണങ്ങൾക്കൊണ്ട് റിലീസ് തീയതി ജൂൺ 22-ലേക്ക് മാറ്റിയിരുന്നെന്ന് ടോവിനോ പറഞ്ഞിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഹാനടി നേടിയത് 60 കോടി! തെലുങ്കിൽ മാസായി ദുൽഖർ!