ഓരോ ആഴ്ചയും നിരവധി സിനിമകളും സീരിസുകളുമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. തിയേറ്ററിൽ പോയി കാണാൻ കഴിയാത്തവരെല്ലാം പുത്തൻ സിനിമകൾ ഒ.ടി.ടിയിൽ വരാൻ കാത്തിരിക്കുകയാണ്. ഈ വാരാന്ത്യത്തിൽ അടിച്ചുപൊളിക്കാൻ നിരവധി സിനിമകളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി നിങ്ങളെ കാത്തിരിക്കുന്നത്. പൊന്മാൻ മുതൽ തെലുങ്ക് ചിത്രം ഏജന്റ് വരെ ഈ ലിസ്റ്റിലുണ്ട്.
അഭിഷേക് ബച്ചൻ, ഇനായത് വർമ, നോറ ഫത്തേഹി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ബി ഹാപ്പി. റെമോ ഡിസൂസ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ആമസോൺ പ്രൈമിലൂടെ കാണാൻ കഴിയും. ബേസിൽ ജോസഫ് നായകനായ പൊൻമാൻ ജിയോ ഹോട്ട്സ്റ്റാറിലാണ് റിലീസ് ആയിരിക്കുന്നത്.
അഖിൽ അക്കിനേനി, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്‌ത തെലുങ്ക് ചിത്രം ഏജന്റ് സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. അജയ് ദേവ്ഗൺ നായകനായ ആസാദ് നെറ്റ്ഫ്ലിക്സിലൂടെ കാണാം. കങ്കണ റണാവത്ത് രചനയും സംവിധാനവും നിർവഹിച്ച എമർജൻസി ഒടിടിയിലെത്തി. ഇന്ദിര ഗാന്ധിയുടെ വേഷം ചെയ്ത് കങ്കണ പ്രേക്ഷകരെ അമ്പരപ്പിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
ഒരുപാട് ആരാധകരുള്ള അനിമേഷൻ ചിത്രമാണ് മോന 2. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം പ്രേക്ഷകർക്ക് കാണാനാകും. ചിത്രത്തിന്റെ ട്രെയ്‌ലറും വൻ തരംഗമായി മാറിയിരുന്നു. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് 'നാരായണീന്റെ മൂന്നാണ്മക്കൾ'. ആമസോൺ പ്രൈമിലൂടെ നിങ്ങൾക്ക് ചിത്രം കാണാനാകും.