96ന് വേണ്ടി സ്വന്തം കൈയിൽ നിന്ന് നാല് കോടി മുടക്കി മക്കൾ സെൽവം

96ന് വേണ്ടി സ്വന്തം കൈയിൽ നിന്ന് നാല് കോടി മുടക്കി മക്കൾ സെൽവം

വ്യാഴം, 4 ഒക്‌ടോബര്‍ 2018 (17:05 IST)
വിജയ് സേതുപതിയും തൃഷയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് '96'. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് മൂവി. പ്രേംകുമാറിന്റെ സംവിധാനത്തിലെത്തുന്ന 96ന്റെ ചിത്രീകരണം രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് നടന്നത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒരുപിടി നല്ല ഗാനങ്ങളും ചിത്രത്തിലുണ്ട്.
 
ചിത്രം ഇന്ന് റിലീസിനെത്തും എന്നായിരുന്നു വാർത്തകൾ ഉണ്ടായിരുന്നത്. എന്നാൽ പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രം നാളെ തിയേറ്ററുകളിലേക്ക് എത്തുകയാണ്. പ്രേക്ഷകരുടെ മനസ്സ് വായിച്ചെടുക്കുന്ന നടനാണ് വിജയ് സേതുപതി എന്ന് എല്ലാവരും ഒരുപോലെ പറയുന്നതാണ്. താരജാഡകൾ ഒന്നും ഇല്ലാത്ത താരം.
 
96ന്റെ റിലീസുമായി ബന്ധപ്പെട്ട് ആദ്യവേളയിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ നിർമ്മാതാവിന് ആശ്വാസമായതും വിജയ് സേതുപതി എന്ന മക്കൾ സെൽവം തന്നെയായിരുന്നു. '96' ന്റെ സുഗമമായ റിലീസിനു വേണ്ടി സ്വന്തം പോക്കറ്റിൽ നിന്ന് നാല് കോടി രൂപയാണ് വിജയ് സേതുപതി മുടക്കിയതെന്നാണ് പുതിയ വാർത്തകൾ.
 
ചെന്നൈയിൽ '96  ന് പുലർച്ചെ ഒട്ടുമിക്ക തീയേറ്ററുകളിലും പ്രദർശനം ഉണ്ടായിരുന്നു. എന്നാൽ തീയറ്റുകളിൽ കൃത്യസമയത്ത് പ്രിന്റ് എത്തിക്കാൻ സാധിക്കാത്തതിനാൽ പകുതിയിലേറേ ഷോകൾ തീയറ്റർ ഉടമകൾ റദ്ദാക്കി. റീലീസിങ്ങിനു തൊട്ടുമുൻപ് നാലുകോടിയോളം രൂപ അടിയന്തരമായി നൽകാൻ നിർമ്മാതാവിനോട് അദ്ദേഹത്തിന്റെ സാമ്പത്തിക പങ്കാളികൾ ആവശ്യപ്പെടുകയായിരുന്നു.
 
ഇതേത്തുടർന്നാണ് വിജയ് സേതുപതി തന്റെ കൈയിൽ നിന്ന് നാല് കോടിയോളം രൂപ നൽകിയതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പണം നൽകിയതിനെ തുടർന്ന് മുടങ്ങിക്കിടന്ന പല ഷോകളും പുനഃസ്ഥാപിച്ചു. എന്നാൽ, സേതുപതി ഈ ചിത്രത്തിനു വേണ്ടി 3 കോടി മാത്രമാണ് പ്രതിഫലമായി വാങ്ങിയതെന്നതും രസകരമായ വസ്‌തുതയാണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഹൃദയത്തില്‍ നന്‍‌മയുടെ കയ്യൊപ്പുള്ള കഥാപാത്രമായി മമ്മൂട്ടി!