Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇങ്ങനെയും ഒരു അനിയന്‍ ! ധ്യാനിനെ ട്രോളി വിനീതിന്റെ വീഡിയോ !

Dhyan Srinivasan Dhyan Srinivasan films news Vineeth Sreenivasan

കെ ആര്‍ അനൂപ്

, വെള്ളി, 12 ജനുവരി 2024 (15:09 IST)
ധ്യാന്‍ ശ്രീനിവാസന്‍ ഏട്ടന്‍ വിനീതിന്റെ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമയുടെ തിരക്കിലാണ്. ചിത്രീകരണം പൂര്‍ത്തിയാക്കി ഡബ്ബിങ് ജോലികളിലേക്ക് ടീം കടന്നു. കഴിഞ്ഞദിവസം ധ്യാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡബ്ബിങ് ചെന്നൈയില്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനായി ഓട്ടോയില്‍ എത്തിയ ധ്യാനിന്റെ വീഡിയോ വിനീത് പങ്കുവെച്ചിരുന്നു.പ്രിന്റഡ് ഷര്‍ട്ടും ഷോര്‍ട്‌സും ധരിച്ച് സിംപിള്‍ ലുക്കിലാണ് നടനെ കാണാനായത്. ഈ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുന്നത്. ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള ധ്യാനിന്റെ ഓട്ടോയിലെ വരവാണ് ആരാധകരെ ആകര്‍ഷിച്ചത്. യാത്രക്കൂലി കൊടുക്കാനായി ഡ്രൈവറിനോട് ഫോണ്‍ നമ്പര്‍ ചോദിക്കുന്നതും വീഡിയോയില്‍ കാണാം. സിനിമയുടെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്‌മണ്യത്തെ ടാഗ് ചെയ്തു കൊണ്ടാണ് വിനീത് വീഡിയോ പങ്കുവെച്ചത്.
 
പ്രണവ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഡബ്ബിങ് കഴിഞ്ഞദിവസം ചെന്നൈയില്‍ ആരംഭിച്ചിരുന്നു. പ്രണവിനും ധ്യാനിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വലിയൊരു താരനിര തന്നെ സിനിമയിലുണ്ട്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'വര്‍ഷങ്ങള്‍ക്ക് ശേഷം'ചിത്രീകരണം 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. പ്രണവിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രം പ്രഖ്യാപിച്ചത്.ഹൃദയം നിര്‍മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിര്‍മിക്കുന്നത്. 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ദിലീപിന്റെ കാലം, 2024 വരാനിരിക്കുന്നത് വമ്പന്‍ പ്രോജക്ടുകള്‍, തുടക്കം തങ്കമണിയിലൂടെ