Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ പ്രായത്തിലും കോലം കെട്ടി നടക്കുകയാണോ ? മീനയുടെ വൈറല്‍ ലുക്കിനെ ട്രോളി സോഷ്യല്‍ മീഡിയ

A group of people have taken to social media to criticize Meena. The controversy among the fans is about the dress of the star.

കെ ആര്‍ അനൂപ്

, ചൊവ്വ, 27 ഫെബ്രുവരി 2024 (09:16 IST)
നടി മീന വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ ത്രില്ലിലാണ്. അനന്തപുരം ഡയറീസ് എന്ന താരത്തിന്റെ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. സിനിമയില്‍ വേറിട്ടൊരു കഥാപാത്രത്തെയാണ് മീന അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം താരം സഞ്ചരിച്ചിരുന്നു. സിനിമയെക്കുറിച്ച് പല വേദികളിലും എത്തി നടി സംസാരിച്ചു. അതിനിടെ മീനയെ വിമര്‍ശിച്ചുകൊണ്ട് ഒരു കൂട്ടം ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ എത്തിയിരിക്കുകയാണ്. താരത്തിന്റെ വസ്ത്രധാരണത്തെ ചൊല്ലിയാണ് ആരാധകര്‍ക്കിടയില്‍ തര്‍ക്കം.
 
സിനിമയുടെ പ്രമോഷനായി നടി ആദ്യം എത്തിയത് നീല നിറമുള്ള ടീ ഷര്‍ട്ടും വെള്ള ജീന്‍സും ധരിച്ചായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറി. നടിയ്ക്ക് ചേരാത്ത വസ്ത്രമാണെന്നും ഈ പ്രായത്തിലും കോലം കെട്ടി നടക്കുകയാണെന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്.
 
എന്നാല്‍ നടിയെ സപ്പോര്‍ട്ട് ചെയ്തു കൊണ്ട് നിരവധി ആളുകളും എത്തുന്നുണ്ട്. മലയാളത്തിലെ മറ്റു നടിമാരെക്കാളും വിജയിച്ചതും സൂപ്പര്‍താരപദവി അര്‍ഹിക്കുന്നതും മീനയ്ക്കാണെന്ന് ആണെന്നാണ് അവരെല്ലാം പറയുന്നത്. തന്നെക്കുറിച്ച് നെഗറ്റീവ് പറയിപ്പിക്കാത്ത ഒരു നടിയാണ് ഇതൊന്നും എല്ലാവരും ഇഷ്ടപ്പെടുന്ന പെരുമാറ്റമാണ് താരത്തിന്റെതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.നാല്‍പ്പത്തിയേഴാമത്തെ വയസ്സിലും മീനയ്ക്ക് വലിയ മാറ്റങ്ങള്‍ ഒന്നുമില്ല എന്നാണ് അവര്‍ പറയുന്നത്.
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ലാലേട്ടന്‍ ഒരു ഇതിഹാസമാണ്,എങ്ങനെയാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നത്'? ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് മീന