Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദിലീപിനൊപ്പം ഇനി അഭിനയിക്കുമോ എന്ന് ചോദ്യം; മഞ്ജു വാര്യർ കൊടുത്ത മറുപടി വൈറൽ, അതേതായാലും നന്നായെന്ന് ആരാധകർ

മഞ്ജു ഒരിക്കലും ദിലീപിന് കോട്ടം തട്ടുന്ന തരത്തിൽ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല

ദിലീപിനൊപ്പം ഇനി അഭിനയിക്കുമോ എന്ന് ചോദ്യം; മഞ്ജു വാര്യർ കൊടുത്ത മറുപടി വൈറൽ, അതേതായാലും നന്നായെന്ന് ആരാധകർ

നിഹാരിക കെ.എസ്

, വ്യാഴം, 20 മാര്‍ച്ച് 2025 (17:32 IST)
രണ്ടാം വരവിൽ മഞ്ജു വാര്യരെ മലയാളികൾ ഇരുകയ്യും നീട്ടിയായിരുന്നു സ്വീകരിച്ചത്. ദിലീപുമായുള്ള വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച മഞ്ജു, ദിലീപുമായുള്ള വിവാഹമോചന ശേഷം തിരിച്ചെത്തുകയായിരുന്നു. ഇവർ തമ്മിൽ വേർപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും വിവാഹമോചനത്തിന്റെ  കൃത്യമായ കാരണം ഇന്നും ആർക്കും അറിയില്ല. വേര്‍പിരിഞ്ഞതിന് ശേഷവും ദിലീപിന്റെ പേര് പറഞ്ഞു പോകുമായിരുന്ന ചില സന്ദര്‍ഭങ്ങളില്‍, വളരെ ബഹുമാനത്തോടെ ദിലീപേട്ടന്‍ എന്ന് വിശേഷിപ്പിച്ച മഞ്ജു ഒരിക്കലും ദിലീപിന് കോട്ടം തട്ടുന്ന തരത്തിൽ ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല.
 
ഒരു അഭിമുഖത്തില്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ ഇനിയൊരു അവസരം വന്നാല്‍ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍, 'ആ കഥാപാത്രത്തിന് ഏറ്റവും ആപ്റ്റ് ആയ നായിക മഞ്ജുവാണ്, മഞ്ജുവല്ലാതെ മറ്റൊരു നടിയില്ല എന്ന് വരികയാണ് എങ്കില്‍ അഭിനയിക്കുന്നതില്‍ എന്താണ് പ്രശ്‌നം. ഞാനും മഞ്ജുവും തമ്മില്‍ അതിനുള്ള ശത്രുത ഒന്നും ഇല്ലല്ലോ. അങ്ങനെ ഒരു സിനിമ വരട്ടെ, അപ്പോള്‍ ആലോചിക്കാം' എന്നായിരുന്നു ദിലീപിന്റെ മറുപടി.
 
ദിലീപ് നേരിട്ടതുപോലെ സമാനചോദ്യങ്ങൾ മഞ്ജുവും നേരിട്ടിരുന്നു. അതിന് മഞ്ജു നല്‍കിയ മറുപടി ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുകയാണ്. 'കഴിഞ്ഞിടെ ഒരു അഭിമുഖത്തില്‍ ദിലീപേട്ടന്‍ പറഞ്ഞു, ചേച്ചിയുടെ കൂടെ അഭിനയിക്കാന്‍...' എന്ന് ചോദിച്ച് തുടങ്ങുമ്പോഴേക്കും മഞ്ജു വാര്യര്‍ അതില്‍ ഇടപെടുകയായിരുന്നു. 'വേണ്ട സാരമില്ല, അതേ കുറിച്ച് സംസാരിക്കേണ്ട' എന്ന് നേര്‍ത്ത ഒരു ചിരിയോടെ പറഞ്ഞു. ചോദ്യം പോലും മുഴുവിപ്പിക്കാൻ മഞ്ജു സമ്മതിച്ചില്ല. വളരെ മാന്യമായിട്ട് തന്നെയായിരുന്നു മഞ്ജുവിന്റെ ഇടപെടൽ എന്നതും ശ്രദ്ധേയം. 
 
ഞാന്‍ പ്രൈവസി കാത്ത് സൂക്ഷിക്കുന്ന ഒരാളാണ്. സ്വകാര്യമായ കാര്യങ്ങള്‍ എല്ലായിടത്തും പറയണം എന്ന നിര്‍ബന്ധമില്ല, എന്നാൽ പറയേണ്ട കാര്യങ്ങള്‍ പറയേണ്ടയിടത്ത് കൃത്യമായി പറയാറുമുണ്ട് എന്നാണ് ഒരു അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞത്. ഇതിലൂടെ തന്നെ അനാവശ്യ ചോദ്യങ്ങൾക്ക് മഞ്ജുവിൽ നിന്നും ഒരു മറുപടി ലഭിക്കില്ല എന്ന് വ്യക്തം. ഇത്തരം തീരുമാനങ്ങൾ ആണ് മഞ്ജുവിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് മാസത്തെ പ്രണയം, ഒളിച്ചോട്ടം, പിന്നാലെ ഡിവോഴ്സ്; ഭർത്താവ് മറ്റൊരു നടിക്കൊപ്പം താമസം? പാർവതി മനസ് തുറക്കുന്നു