കുടുംബവിളക്ക് സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പാർവതി വിജയ് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനടി ആണ്. സീരിയലിൽ തിളങ്ങേണ്ട പ്രായമായിരുന്നു. ഇതിനിടെയാണ് സീരിയലിലെ ക്യാമറമാനുമായി പ്രണയത്തിലായി ഒളിച്ചോടിയത്. ഇതിന് ശേഷം പാർവതി അഭിനയം ഉപേക്ഷിച്ചു. ഈ വിവാഹത്തിൽ പാർവതിക്ക് ഇപ്പോൾ ഒരു മകളുണ്ട്. എന്നാൽ, ഭർത്താവുമായി ഡിവോഴ്സ് ആയി.
ഭർത്താവുമായി പിരിയാനുള്ള കാരണം പാർവതി വ്യക്തമാക്കുന്നില്ല. നിയമപരമായി താനും ഭര്‍ത്താവുമായി പിരിഞ്ഞുവെന്നാണ് പാര്‍വതി വ്യക്തമാക്കിയത്. പിന്നാലെ നടിയുടെ ഭര്‍ത്താവ് മറ്റൊരു നടിയുമായി ഇഷ്ടത്തിലായെന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചു. ഇതിൽ തനിക്കൊന്നും പറയാനില്ലെന്നും അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളും തീരുമാനങ്ങളും ആണെന്നാണ് പാർവതിയുടെ മറുപടി.
കാമുകനുമായുള്ള മൂന്ന് മാസത്തെ പ്രണയത്തിനൊടുവിലാണ് പാർവതി വീട്ടുകാരെ അറിയിക്കാതെ ഒളിച്ചോടിയത്. രണ്ടാള്‍ക്കും മുന്നോട്ട് അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് ഡിവോഴ്‌സ് എന്നതിലേക്ക് എത്തിയത്. പ്രണയത്തിലായതിനെ കുറിച്ചും ഒളിച്ചോടി പോകുന്നതിനെ പറ്റിയൊന്നും വീട്ടില്‍ പറഞ്ഞിരുന്നില്ല. ആ പ്രായത്തില്‍ എനിക്ക് പറ്റിയൊരു തെറ്റായിരുന്നു അത് എന്ന് നടി പറയുന്നു. ആദ്യമൊന്നും നടിയുടെ വീട്ടുകാർ ഇവരുമായി അടുപ്പമുണ്ടാരുന്നില്ല. എന്നാൽ, ഇന്ന് അച്ഛനും അമ്മയ്ക്കും തന്റെ മകൾക്കും ഒപ്പമാണ് പാർവതി കഴിയുന്നത്.