Webdunia - Bharat's app for daily news and videos

Install App

തുറുപ്പുഗുലാനിൽ അഭിനയിച്ച ദേവർമഠം നാരായണൻ, സൂഷ്മ നിരീക്ഷണം കണ്ട് പൊട്ടിച്ചിരിച്ച് മമ്മൂട്ടി!

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (09:10 IST)
മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സിനിമയാണ് തുറപ്പ് ഗുലാൻ. മമ്മൂട്ടിക്ക് കൊമഡി വഴങ്ങില്ലെന്ന് പറഞ്ഞവർക്ക് മുന്നിലേക്ക് വീണ്ടും തെളിയിച്ച് കൊടുത്ത മമ്മൂട്ടി സിനിമ. കോമഡിയോട് കോമഡി. കളർഫുൾ ഷർട്ടും , കാലിൽ ചിലങ്കയും കൗണ്ടറുകളുടെ പൂരവുമായി അരങ്ങേറിയ മമ്മൂട്ടി തന്റെ മറ്റൊരു അവതാര പിറവി മലയാളികളെ കാണിച്ചു കൊടുക്കുകയായിരുന്നു.
 
2006 ൽ ആയിരുന്നു തുറപ്പ് ഗുലാൻ എത്തിയത്. ആ വർഷം തന്നെയാണ് മമ്മൂട്ടി, സിദ്ദിഖ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രജാപതിയും എത്തിയത്. രണ്ടു ചിത്രത്തിന്റെയും ഷൂട്ടിംഗ് ഒരേ സമയത്ത് ആയിരുന്നു. രണ്ടു ലൊക്കേഷനിൽ നിന്നും മാറി മാറി ഓടി അഭിനയിക്കുകയായിരുന്നു മമ്മൂട്ടി. ഇപ്പോഴും അങ്ങനെ തന്നെയാണ്.  
 
പക്ഷെ ഇങ്ങനെ അഭിനയിക്കുന്നതിനിടയിൽ ഇടക്ക് സിനിമ മാറിയത് മറന്നു പോയ അവസരങ്ങളും ഉണ്ടായെന്ന് കണ്ടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. തുറപ്പ് ഗുലാൻ കണ്ടവർ അത്ര പെട്ടെന്ന് കണ്ടു പിടിക്കാത്ത ഇത്തരമൊരു അബദ്ധം ഒരു സിനിമ ഗ്രൂപ്പിൽ ശ്രീനാഥ് സദാനന്ദൻ എന്നയാൾ പങ്കു വച്ചിരിക്കുകയാണ്. തുറപ്പ് ഗുലാനിലെ ഒരു സീനിൽ മമ്മൂട്ടി നില്കുന്നത് ദേവർമഠം നാരായണന്റെ ഗെറ്റപ്പിലാണ്.
 
വേഷമൊക്കെ അത് തന്നെ എങ്കിലും വിഗ്ഗും കൃതാവും മാറ്റാൻ മമ്മൂട്ടി മറന്നു പോയി. അണിയറ പ്രവർത്തകരാകട്ടെ ശ്രേധിച്ചുമില്ല. എന്നാൽ വളരെ സൂക്ഷിച്ച മാത്രം നോക്കിയാൽ മനസിലാകുന്ന ഈ വെത്യാസം കണ്ടുപിടിച്ച ശ്രീനാഥിന്റെ നിരീക്ഷണ പാടവത്തെ അഭിനന്ദിക്കുകയാണ് എല്ലാവരും. പ്രേക്ഷകന്റെ ഈ സൂഷ്മ നിരീക്ഷണം കണ്ട് പൊട്ടിച്ചിരിക്കുകയാണ് മമ്മൂട്ടി ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
 
മാറുന്ന കാലത്തിനനുസരിച്ച് അപ്ഡേറ്റഡ് ആകുന്നവരിൽ മുൻ‌നിരയിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയുള്ളത്. സമൂഹത്തിൽ നടക്കുന്ന എല്ലാക്കാര്യങ്ങളും അദ്ദേഹം നിരീക്ഷിക്കാറുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് വൈറലായ ബാലചന്ദ്രൻ ചുള്ളിക്കാടുമായുള്ള സംഭാഷണം. അതുപോലെ തന്നെയാണ് അദ്ദേഹത്തെ കുറിച്ചുള്ള ഈ ട്രോളും മമ്മൂട്ടി ശ്രദ്ധിക്കാനിടയായതെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താന്‍ ആരോഗ്യ വകുപ്പ്

മുന്‍ കാമുകിക്കൊപ്പം ഫോട്ടോ; ഭര്‍ത്താവിന്റെ സ്വകാര്യ ഭാഗത്ത് യുവതി തിളച്ച എണ്ണ ഒഴിച്ചു

റേഷന്‍ കാര്‍ഡുടമകളുടെ മസ്റ്ററിങ്ങ് 94 ശതമാനം പൂര്‍ത്തിയാക്കി, കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു : ഒരാളെ കാണാനില്ല

പുടിന്‍ ഉടന്‍ മരിക്കുന്നതോടുകൂടി യുദ്ധം അവസാനിക്കും: വിവാദ പരാമര്‍ശവുമായി യുക്രൈന്‍ പ്രസിഡന്റ്

അടുത്ത ലേഖനം
Show comments