Webdunia - Bharat's app for daily news and videos

Install App

എട്ടു പ്രണയവും 8 നിലയിൽ പൊട്ടി, ഹൻസികയുമായി വീണ്ടും അടുത്ത് ചിമ്പു !

നയൻ‌താരയ്ക്കും ഹൻസികയ്ക്കും സ്പെഷ്യൽ പരിഗണന

Webdunia
വെള്ളി, 8 മാര്‍ച്ച് 2019 (08:55 IST)
തമിഴിലെ കാതൽ മന്നനാണ് ചിമ്പു. നിരവധി നായികമാർക്കൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞയാളാണ് ചിമ്പു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിമ്പുവും ഹന്‍സികയും വീണ്ടും ഒന്നിക്കുന്നു. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമായ മഹയില്‍ ചിമ്ബു അതിഥി വേഷത്തിലെത്തുന്നു എന്നാണ് കേള്‍ക്കുന്നത്. 
 
പഴയ കാമുകിമാരെ സുഹൃത്തായി കണ്ട് ചിമ്പു ഒരുമിച്ച്‌ അഭിനയിക്കുന്നത് ഇതാദ്യമല്ല. നയൻ‌താരയുമായുള്ള ബ്രേക്ക് അപിനു ശേഷവും ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഏകദേശം 8 നടിമാരുമായി ചിമ്പുവിന് പ്രണയമുണ്ടായിരുന്നു എന്നാണ് ഗോസിപ്പ്. 
 
എനിക്കുള്ള പ്രേമം ഒന്നു തന്നെയാണ് പക്ഷെ പെൺക്കുട്ടികൾ മാറിക്കൊണ്ടേ ഇരിക്കും എന്നാണ് ചിമ്പുവിനോട് പ്രണയത്തെ കുറിച്ച് ഒരിക്കൽ ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി. തന്റെ പ്രണയം പെൺകുട്ടികൾ മനസ്സിലാക്കാത്തതാണ് വേർപിരിയലിന് കാരണം എന്നും ചിമ്പു പറയുന്നു.
 
വല്ലവൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു മുന്നേ തന്നെ പ്രണയത്തിൽ ആയവരാണ് ചിമ്പുവും നയൻതാരയും 
ഇത് ഇവർ തന്നെ തുറന്നു പറഞ്ഞിട്ടും ഉണ്ട് . ഒരുപാട് പെൺകുട്ടികളുമായി താൻ പ്രണയത്തിൽ ആയിട്ട് ഉണ്ടെങ്കിലും ഹാൻസികക്കും നയൻതാരക്കും തന്റെ മനസ്സിൽ പ്രത്യേക സ്ഥാനം ആണ് ഉള്ളത് .വേർപിരിയൽ ഒരുപാട് ഉണ്ടായിട്ട് ഉണ്ടെങ്കിലും തന്റെ മനസ്സിനെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ഹൻസികയും ആയുള്ള വേർപിരിയൽ ആണ് എന്ന് ചിമ്പു പറഞ്ഞതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.  
 
സിലമ്പാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ മുംബൈ പെൺകുട്ടി സനാ ഖാനുമായി ചിമ്പു അടുപ്പത്തിൽ ആയിരുന്നു .ഐശ്വര്യാ ധനുഷ്‌മായി ചിമ്പു കുറച്ചുകാലം മുന്നേ അടുപ്പത്തിൽ ആയിരുന്നു എന്ന വാർത്തയും പ്രചരിച്ചിരുന്നു .ഇതിന്റെ പേരിൽ ധനുഷും ചിമ്പുവും ആയി ചില പ്രശ്നങ്ങൾ ഉണ്ടായതായി റിപോർട്ടുകൾ വന്നിട്ടുണ്ട് 
 
പോടാ പോടീ എന്ന ചിത്രത്ത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ തമിഴ് നായിക വരലക്ഷ്മിയുമായി ചിമ്പു പ്രണയത്തിൽ ആയിരുന്നു .എന്നാൽ വരലക്ഷ്മിയും വിശാലുമായുള്ള പ്രണയം പിന്നീട് ചർച്ച ആയിരുന്നു. തൃഷയുമായി ചിമ്പു പ്രണയത്തിൽ ആണ് എന്ന വാർത്തയും ഇടയ്ക്കു വന്നിരുന്നു. ഇങ്കെ എന്ന സൊല്ലുതു എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനു ഇടയിൽ ആൻഡ്രിയയും ചിമ്പുവും ആണ് പുതിയ പ്രണയ ജോഡികൾ എന്ന വാർത്ത ഉണ്ടായി .എന്നാൽ തന്റെ കയ്യിൽ ചിമ്പുവിന്റെ മൊബൈൽ നമ്പർ പോലും ഇല്ല എന്നാണു ആൻഡ്രിയ ഇതിനോട് പ്രതികരിച്ചത് .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്നും നാളെയും കഠിനമായ ചൂട്; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

നോട്ടുകള്‍ അടുക്കിയടുക്കി വച്ചിരിക്കുന്നു; എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തത് 6.75 കോടി രൂപ

നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പോലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കല്‍ നോട്ടീസ്

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം: സുഹൃത്ത് ഒളിവില്‍

മോഹന്‍ലാലിനെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ ഉടന്‍ നടപടിയെന്ന് ഡിജിപി

അടുത്ത ലേഖനം
Show comments