Select Your Language

Notifications

webdunia
webdunia
webdunia
webdunia

വണ്‍ ലാസ്റ്റ് റൈഡ്, കഥ കേൾക്കാനെത്തി ഷാജി പാപ്പനും പിള്ളേരും; ആട് 3 ഒരുങ്ങുന്നു

വണ്‍ ലാസ്റ്റ് റൈഡ്, കഥ കേൾക്കാനെത്തി ഷാജി പാപ്പനും പിള്ളേരും; ആട് 3 ഒരുങ്ങുന്നു

നിഹാരിക കെ.എസ്

, തിങ്കള്‍, 17 ഫെബ്രുവരി 2025 (11:55 IST)
‘ആട് 3’യ്ക്കായുള്ള കാത്തിരിപ്പ് ഉടന്‍ അവസാനിക്കും. കഴിഞ്ഞ വര്‍ഷമായിരുന്നു ‘ആട് 3 – വണ്‍ ലാസ്റ്റ് റൈഡ്’ എന്ന് പേരിട്ട ചിത്രം പ്രഖ്യാപിച്ചത്. എന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിരുന്നില്ല. എന്നാല്‍ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വർക്കുകൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.
 
ആട് 3യുടെ കഥ കേള്‍ക്കാന്‍ ചിത്രത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം ഒത്തുകൂടിയിരിക്കുകയാണ്. സൈജു കുറുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. ”ആട് 3യുടെ നറേഷന്‍ സെക്ഷനിലേക്ക് കടുക്കുകയാണ്.. അപ്‌ഡേറ്റുകള്‍ ഉടന്‍. സോമനും സേവ്യറിനുമൊപ്പം” എന്ന ക്യാപ്ഷനോടെയാണ് സൈജു സ്‌ക്രിപ്റ്റ് പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചത്. സുധി കോപ്പയും സണ്ണി വെയ്‌നുമാണ് സൈജുവിനൊപ്പം ചിത്രത്തിലുള്ളത്.
 
ചിത്രത്തിലെ മറ്റ് താരങ്ങളും സ്റ്റോറി നറേഷന് വേണ്ടി എത്തിയിരുന്നു. സൈജുവിനും സുധിക്കുമൊപ്പം, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ്, ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ വിജയ് ബാബു, ധര്‍മജന്‍, ബിജുക്കുട്ടന്‍ ഉള്‍പ്പടെയുള്ളവരും കഥ കേള്‍ക്കാനെത്തി. ജയസൂര്യയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 
 
2015ല്‍ ആണ് ‘ആട്: ഒരു ഭീകര ജീവിയാണ്’ എന്ന പേരില്‍ ആദ്യ ഭാഗം എത്തിയത്. സിനിമ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയെങ്കിലും ടിവിയില്‍ എത്തിയപ്പോള്‍ സ്വീകാര്യത നേടുകയായിരുന്നു. 2017ല്‍ ആണ് ആട് 2 എന്ന പേരില്‍ രണ്ടാം ഭാഗം എത്തിയത്. ഈ ചിത്രം 2017ല്‍ ഏറ്റവും വലിയ കളക്ഷന്‍ നേടിയ മലയാള ചിത്രങ്ങളിലൊന്നായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടും വരൾച്ചയുള്ള അവിടെ അമിതാഭ് ബച്ചൻ എത്തിയപ്പോൾ മഴ പെയ്തു തുടങ്ങി, ആലിപ്പഴം വീണു; ആ സംഭവം വെളിപ്പെടുത്തി അപൂർവ ലഖിയ