Webdunia - Bharat's app for daily news and videos

Install App

കുറച്ച് ഗ്ളാമർ ആയിട്ടുള്ള സീനുകൾ സിനിമയിലുണ്ട്: ആരാധ്യ

നിഹാരിക കെ.എസ്
ബുധന്‍, 19 ഫെബ്രുവരി 2025 (13:38 IST)
ശ്രീലക്ഷ്മി എന്ന പേര് മാറ്റിയാണ് നടി ആരാധ്യ ദേവി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സംവിധായകൻ രാം ഗോപാൽ വർമ്മയാണ് ശ്രീലക്ഷ്മിക്ക് ആരാധ്യ എന്ന പേര് നൽകിയത്. ശ്രീലക്ഷ്മി എന്ന പേര് മാറ്റാനുണ്ടായ കാരണത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ഇപ്പോൾ. കൊച്ചിയിൽ നടന്ന ‘സാരി’ സിനിമയുടെ പ്രമോഷനിടെയാണ് ആരാധ്യ സംസാരിച്ചത്.
 
ശ്രീലക്ഷ്മി എന്നുള്ള പേര് എനിക്ക് പണ്ടേ ഇഷ്ടമല്ലായിരുന്നു. ഞാൻ അതൊരു കുറ്റമായി പറയുന്നതല്ല. സ്‌കൂളിൽ നമ്മുടെ ക്ലാസിൽ തന്നെ അഞ്ചോ ആറോ ശ്രീലക്ഷ്മി ഉണ്ടായിരിക്കും. എനിക്ക് എപ്പോഴും വ്യത്യസ്തമാർന്ന പേര് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അച്ഛനും അമ്മയോടും ഇതുമായി ബന്ധപ്പെട്ട് പരാതി പറയാറുമുണ്ടായിരുന്നു.
 
ഇങ്ങനെയൊരു അവസരം വന്നപ്പോൾ എന്തുകൊണ്ട് പേര് മാറ്റിക്കൂടാ എന്ന ചിന്ത വന്നു. ശ്രീലക്ഷ്മി പരമ്പരാഗത പേര് ആണ്. അങ്ങനെ മാതാപിതാക്കളും രാം ഗോപാൽ വർമ സാറും കുറച്ച് പേരുകൾ നിർദേശിച്ചു. അതിൽ നിന്നും ഞാൻ തിരഞ്ഞെടുത്തതാണ് ആരാധ്യ എന്നാണ് ആരാധ്യ പറയുന്നത്.
 
അതേസമയം, സാരി സിനിമ ഫെബ്രുവരി 28ന് ആണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് സിനിമ എത്തുന്നത്. എഐ സംഗീതം മാത്രമുള്ള പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് ആർജിവി ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഈ സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ അത് ബാധിക്കില്ലെന്നും ആരാധ്യ പറയുന്നുണ്ട്. ചിത്രത്തിൽ ഗ്ളാമർ ആയിട്ടല്ല ചിയ സീനുകൾ ചെയ്തിട്ടുണ്ടെന്നും അതിൽ പശ്ചാത്താപമില്ലെന്നും ആരാധ്യ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'പെണ്ണുങ്ങള്‍ മൂലയ്ക്കിരിക്കണമെന്ന് പറയാന്‍ ഇയാള്‍ ആരാണ്'; മുസ്ലിം പണ്ഡിതനെ 'എയറിലാക്കി' സോഷ്യല്‍ മീഡിയ (വീഡിയോ)

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; തൃശ്ശൂരില്‍ 60കാരന്‍ മരിച്ചു

അടിച്ചുമാറ്റിയാൽ അലാറം മുഴങ്ങും, ബീവറേജിൽ നിന്നും മദ്യക്കുപ്പി മോഷണം തടയാൻ ടി ടാഗിങ്

കണ്ണൂരില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം

'അതില്‍ തെറ്റൊന്നും ഇല്ല'; തരൂരിന്റെ 'ഇടതുപക്ഷ സ്തുതി' അംഗീകരിച്ച് ഹൈക്കമാന്‍ഡ്, സംസ്ഥാന നേതൃത്വം വെട്ടിലായി

അടുത്ത ലേഖനം
Show comments