Webdunia - Bharat's app for daily news and videos

Install App

'എന്റെ മോൾക്ക് ദേഷ്യവും വാശിയും കൂടുതലാണ്, ജയം രവി ഒരുപാട് ക്ഷയുള്ള ആൾ': മരുമകനെ കുറിച്ച് സുജാത പറഞ്ഞത്

നിഹാരിക കെ എസ്
വെള്ളി, 25 ഒക്‌ടോബര്‍ 2024 (15:50 IST)
ആരാധകരെ ഞെട്ടിച്ചുകൊണ്ട് താൻ ഭാര്യയുമായി പിരിയുകയാണെന്ന് നടൻ ജയം രവി പ്രഖ്യാപനം നടത്തിയിരുന്നു. ജയം രവിയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് ആരോപിച്ച് ഭാര്യ ആർത്തിയും രംഗത്ത് വന്നു. തുടർന്ന് ജയം രവിക്കെതിരെ കടുത്ത ആരോപണമായിരുന്നു ഭാര്യ ഉന്നയിച്ചത്. കൂടുതൽ സംസാരിക്കാൻ താൽപ്പര്യമില്ലെന്ന് പറഞ്ഞ നടൻ ഭാര്യയ്‌ക്കെതിരെ പോലീസിൽ കേസും നൽകി. ഒപ്പം അമ്മായിഅമ്മയ്‌ക്കെതിരെയും രംഗത്ത് വന്നിരുന്നു.  ഗോവ ഗായികയുമായി വന്ന ഗോസിപ്പിന് മാത്രം താരം വ്യക്തത നൽകി. 
 
ഇപ്പോൾ തന്റെ പുതിയ സിനിമയുടെ പ്രമോഷൻ ജോലികളുമായി തിരക്കിലാണ് ജയം രവി. ബ്രദർ എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളിലാണ് താരം. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലെല്ലാം വിവാഹ മോചനവുമായി ബന്ധപ്പെട്ട ചോദ്യം വരുമ്പോൾ എല്ലാം വളരെ മാന്യമായി പ്രതികരിക്കുന്ന ജയം രവിയെയാണ് കാണാൻ സാധിക്കുന്നത്. വിവാഹ മോചന കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ജയം രവി നൽകിയ മറുപടി ശ്രദ്ധേയമാണ്.
 
'അത് തീർത്തും എന്റെ സ്വകാര്യതയാണ്, കോടതിയും നിയവും എല്ലാം ഇടപെട്ട വിഷയം. എന്റെ സിനിമയുമായി ബന്ധപ്പെട്ട് നിങ്ങൾ എന്ത് ചോദിച്ചാലും പറയാൻ ഞാൻ ബാധ്യസ്ഥനാണ്. അല്ലാത്ത ഗോസിപ്പുകൾക്ക് ഞാൻ ഉത്തരവാദിയല്ല' എന്നാണ് താരം പറഞ്ഞത്. ഇപ്പോഴുള്ള ജയം രവിയുടെ പെരുമാറ്റം കണ്ടാൽ, അന്ന് ആർതിയുടെ അമ്മ പറഞ്ഞത് സത്യമാണെന്ന് ബോധ്യമാവും എന്നാണ് വീഡിയോ ഷെയർ ചെയ്തുകൊണ്ട് ആരാധകർ പ്രതികരിക്കുന്നത്.
 
ജയം രവി നായകനായി വന്ന സൈറൻ എന്ന ചിത്രം നിർമിച്ചത് ആർതിയുടെ അമ്മ സുജാതയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷനിലാണ് സുജാത മരുമകനെ കുറിച്ച് വാചാലനായത്. 'ഇവർ തമ്മിൽ വഴക്കുണ്ടാവാറുണ്ട്, എന്റെ മകൾക്ക് ദേഷ്യവും വാശിയും കൂടുതലാണ്. എന്നാൽ ജയം രവി വളരെ അധികം ക്ഷമയുള്ള മനുഷ്യനാണ്. ഞാൻ എപ്പോഴും ജയം രവിയെ സപ്പോർട്ട് ചെയ്യുമ്പോൾ മകൾക്ക് ദേഷ്യം വരും' എന്നാണ് അന്ന് സുജാത പറഞ്ഞിരുന്നത്. ജയം രവിയുടെ ക്ഷമ തെളിയിക്കുന്നതാണ് ഇപ്പോഴുള്ള പ്രതികരണങ്ങൾ എന്ന് ആരാധകർ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്‍ഫോപാര്‍ക്കിലെ വനിതാ ശുചിമുറിയില്‍ ഒളിക്യാമറ; കേസെടുത്ത് പോലീസ്

August - Bank Holidays: ഓഗസ്റ്റിലെ ബാങ്ക് അവധി ദിനങ്ങള്‍

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

അടുത്ത ലേഖനം
Show comments