Webdunia - Bharat's app for daily news and videos

Install App

പ്രണവ് ഞെട്ടിക്കുന്നു, ഇത് അതുക്കും മേ‌ലെ! -വീഡിയോ

പ്രണവ് തകർക്കുമെന്ന് ഉറപ്പ്!

Webdunia
ശനി, 20 ജനുവരി 2018 (10:14 IST)
പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന ആദിയിലെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. 39 സെക്കൻഡ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തുവന്നത്. ജനുവരി 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം ഒരു ബമ്പര്‍ ഹിറ്റായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
 
പ്രണവ് മോഹന്‍ലാല്‍ എന്ന താരപുത്രന്‍റെ സാന്നിധ്യം തന്നെയായിരിക്കും ഇത്രയും വലിയ സ്വീകരണത്തിന് കാരണമെന്ന് വിലയിരുത്തുമ്പോഴും പ്രണവിന്‍റെ അഭിനയവൈഭവവും ഏവരെയും ആകര്‍ഷിച്ചു എന്ന കാര്യം വിസ്മരിക്കാനാവില്ല. ആക്ഷന്‍ രംഗങ്ങളിലും ഭാവതീവ്രമായ രംഗങ്ങളും കോമഡി കൈകാര്യം ചെയ്യുമ്പോഴും മോഹന്‍ലാല്‍ പ്രദര്‍ശിപ്പിക്കുന്ന അനായാസത പ്രണവിലും കാണാം.
 
കഴിഞ്ഞ തവണ പുറത്തിറങ്ങിയ ടീസറിലും പ്രണവ് കസറിയിരുന്നു. മോഹന്‍ലാലിന്‍റെ വില്ലനായി പുലിമുരുകനില്‍ അഭിനയിച്ച ജഗപതി ബാബുവാണ് ആദിയില്‍ പ്രണവിന് വില്ലനായി എത്തുന്നത്. ലെനയും സിദ്ദിക്കും പ്രണവിന്‍റെ മാതാപിതാക്കളായി അഭിനയിക്കുന്നു.
 
ആക്ഷന്‍ സീക്വന്‍സിലെ പ്രണവിന്‍റെ പ്രകടനം ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. പാര്‍ക്കര്‍ ഉള്‍പ്പടെയുള്ള അഭ്യാസമുറകള്‍ പരിശീലിച്ചതിന് ശേഷമാണ് പ്രണവ് ഈ ചിത്രത്തില്‍ അഭിനയിച്ചുതുടങ്ങിയത്. ഈ ചിത്രത്തില്‍ പ്രണവ് ഒരു ഇംഗ്ലീഷ് ഗാനം ആലപിക്കുകയും ചെയ്യുന്നു.
 
ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ആദിയുടെ ക്യാമറ സതീഷ് കുറുപ്പ്. അനുശ്രീ, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയ താരങ്ങളും ആദിയില്‍ അഭിനയിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments